Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christian

ഇസ്രേലി ആക്രമണത്തിൽ ക്രൈസ്തവരായ അമ്മയും മകളും കൊല്ലപ്പെട്ടു

ക​​​യ്റോ: ​​​ഇ​​​സ്രേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ക്രൈ​​​സ്ത​​​വ​​​രാ​​​യ അ​​​മ്മ​​​യും മ​​​ക​​​ളും അ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ഗാ​​​സ സി​​​റ്റി​​​യു​​​ടെ പ​​​ടി​​​ഞ്ഞാ​​​റ് ബ​​​ഹു​​​നി​​​ലക്കെ​​​ട്ടി​​​ട​​​ത്തെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. മ​​​രി​​​ച്ച​​​വ​​​രി​​​ൽ നാ​​​ലു പേ​​​രും സ്ത്രീ​​​ക​​​ളാ​​​ണ്. നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മെ​​​യ്സ ദാ​​​വൂ​​​ദ്, ഇ​​​വ​​​രു​​​ടെ മ​​​ക​​​ൾ മേ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ക്രൈ​​​സ്ത​​​വ​​​ർ.ഇ​​​സ്രേ​​​ലി സേ​​​ന സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യം ത​​​ക​​​രു​​​ക​​​യും തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​മേ​​​രി​​​ക്ക​​​ൻ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ഹ​​​മാ​​​സും ഇ​​​സ്രേ​​​ലി സേ​​​ന​​​യും ത​​​മ്മി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​ക്കി​​​യ​​​ശേ​​​ഷം ഗാ​​​സ​​​യി​​​ൽ 1400 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ഭാ​​​ഗ​​​ത്ത് നാ​​​ലു സൈ​​​നി​​​ക​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു.

District News

സ്നേ​ഹ​മാ​ണ് ക്രി​സ്ത്യാ​നി​യു​ടെ മു​ഖ​മു​ദ്ര: മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്ത​വ വി​ശ്വാ​സം എ​ന്താ​ണെ​ന്ന് ഒ​റ്റ​വാ​ക്കി​ൽ പ​റ​യു​ക​യാ​ണെ​ങ്കി​ൽ അ​തു സ്നേ​ഹ​മാ​ണെന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. പ​രി​പൂ​ർ​ണ​ത​യേ​ക്കാ​ൾ സ​ഹാ​നു​ഭൂ​തി​യും അ​നു​ക​ന്പ​യും ആ​യി​രി​ക്ക​ണം ക്രൈ​സ്ത​വ​ന്‍റെ സ​വി​ശേ​ഷ​ത​യെ​ന്നും മ​ന്ത്രി പറഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ കു​ടും​ബ​വ​ർ​ഷ​ത്തി​ന്‍റെ​യും സാ​മു​ദാ​യി​ക ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ന​ട​ത്തി​യ കു​ടും​ബ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളു​ടെ മ​ഹാ​സം​ഗ​മം ഉ​ദ് ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ടും​ബ​ങ്ങ​ൾ ക​ണ്ടു​മു​ട്ട​ലി​ന്‍റെ വേ​ദി​യാ​ക​ണം. വ്യ​ക്തി എ​ന്ന രീ​തി​യി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​ക​രു​ത്. കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ സ്നേ​ഹം ന​ഷ്ട​പ്പെ​ടു​ന്നു; അ​തി​ലൂ​ടെ വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​വും. അ​താ​ണ് ഇ​ന്ന​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം.
സ്നേ​ഹ​ബ​ന്ധം ഉൗ​ഷ്മ​ള​മാ​ക്കാ​ൻ ലെ​യോ മാ​ർ​പാ​പ്പ "സ്നേ​ഹ​ത്തി​ന്‍റെ സ​ന്തോ​ഷം' എ​ന്ന അ​പ്പ​സ്തോ​ലി​ക പ്ര​ബോ​ധ​ന​ത്തി​ൽ പ​റ​യു​ന്ന മൂ​ന്നുകാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ ശീ​ലി​ച്ചാ​ൽ ന​മു​ക്കു സാ​ധി​ക്കും. സോ​റി, താ​ങ്ക് യു, ​പ്ലീ​സ് എ​ന്നീ മൂ​ന്നു വാ​ക്കു​ക​ളാ​ണ് അ​വ.

ഇ​ന്നു കൗ​മാ​ര​ക്കാ​രും യു​വാ​ക്ക​ളും വ​ലി​യൊ​രു പ​ങ്ക് രാ​സ​ല​ഹ​രി​യു​ടെ പി​ടി​യി​ലാ​ണ്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പോ​ലു​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ലി​യൊ​രു ദൗ​ത്യ​ത്തി​നു നാ​ന്ദി​കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ന് ഏ​വ​രു​ടെ​യും പി​ന്തു​ണ അ​നി​വാ​ര്യ​മാ​ണ്. അ​ണു കു​ടും​ബ​ങ്ങ​ളാ​യ​തോ​ടെ കു​ട്ടി​ക​ൾ നി​ര​വ​ധി മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ളും ഇ​പ്പോ​ൾ നേ​രി​ടു​ന്നു​ണ്ട്. കു​ടും​ബ​മാ​ണ് കു​ട്ടി​യു​ടെ പ്ര​ഥ​മ പാ​ഠ​ശാ​ല. കു​ടും​ബ​ങ്ങ​ൾ​ക്ക് തി​രു​ത്ത​ൽ​ശ​ക്തി​യാ​യി മാ​റാ​ൻ ക​ഴി​യ​ണം.

സ്വ​ന്തം മ​ത​ത്തി​ന്‍റെ അ​ന്ത​സ​ത്ത കൃ​ത്യ​മാ​യി ആ​ഴ​ത്തി​ൽ ബോ​ധ്യ​പ്പെ​ടാ​ത്ത അം​ഗ​ങ്ങ​ളാ​ണ് ആ ​മ​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു. അ​തു ഹി​ന്ദു​വാ​യാ​ലും ക്രി​സ് ത്യാ​നി​യാ​യാ​ലും മു​സ​ൽ​മാ​നാ​യാ​ലും. ഹി​ന്ദു​മ​ത​ത്തി​ന്‍റെ സ​ത്ത മ​ന​സി​ലാ​ക്കി​യ​തി​നാ​ലാ​ണു ഗാ​ന്ധി​ജി പ​റ​ഞ്ഞ​ത് ഞാ​ൻ ഒ​രു യ​ഥാ​ർ​ഥ ഹി​ന്ദു​വാ​യ​തി​നാ​ൽ ഞാ​ൻ യ​ഥാ​ർ​ഥ ക്രി​സ്ത്യാ​നി​യെ​യും മു​സ്‌​ലീ​മി​നെ​യും ബ​ഹു​മാ​നി​ക്കു​ന്നു, അം​ഗീ​ക​രി​ക്കു​ന്നു, സ്നേ​ഹി​ക്കു​ന്നു. ഈ​യൊ​രു തി​രി​ച്ച​റി​വ് ഭാ​ര​ത​ജ​ന​ത​യു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ പ്ര​തി​ഷ്ഠി​ക്ക​പ്പെ​ട്ടാ​ൽ ഇ​വി​ടെ മ​ത​സൗ​ഹാ​ർ​ദ​വും സാ​ഹോ​ദ​ര്യ​വും വ​ള​രും. വി​ശ്വാ​സം പ്ര​കാ​ശി​ത​മാ​കും- മ​ന്ത്രി കൂട്ടിച്ചേർത്തു.

മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്യു​ന്ന​തു​പോ​ലെ സ്വ​ത്വ​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക്രൈ​ സ്ത​വ​രാ​യ ന​മു​ക്കു ക​ഴി​യ ണ​മെ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ ക്കാ​ട​ൻ ത​ന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.


നാം ​തി​ന്മ​ക​ൾ​ക്കു കീ​ഴ്പ്പെ​ട​രു​ത്. വി​വ​ര സാ​ങ്കേ​തി​ക​ത​യും ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും ന​മ്മു​ടെ ചി​ന്താ​ശേ​ഷി​യേ​യും സ​ർ​ഗ​ശേ​ഷി​യേ​യും അ​ടി​മ​പ്പെ​ടു​ത്ത​രു​ത്. നാം ​ദൈ​വ​മ​ക്ക​ളാ​ണെ​ന്ന അ​ടി​സ്ഥാ​ന​ബോ​ധ്യം വി​സ്മ​രി​ക്ക​രു​ത്.

ബാ​ബേ​ൽ ഗോ​പു​രം പ​ണി​ത​തോ​ടെ​യാ​ണ് ഇ​സ്ര​യേ​ൽ​ജ​നം ചി​ത​റി​ക്ക​പ്പെ​ട്ട​ത്. അ​ഹ​ങ്കാ​ര​വും ദൈ​വ​ത്തെ മ​റ​ന്നു​ള്ള പ്ര​വൃ​ത്തി​ക​ളും ന​മ്മെ ചി​ത​റി​ക്കും. എ​ളി​മ​യു​ള്ളി​ട​ത്തേ ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ നി​റ​സ​മൃ​ദ്ധി​യു​ണ്ടാ​കൂ- ബി​ഷ​പ് പ​റ​ഞ്ഞു.
വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ, മോ​ണ്‍. ആ​ന്‍റു ആ​ല​പ്പാ​ട​ന്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫ്രീ​ജോ പാ​റയ്ക്ക​ല്‍, രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്് ജി​ക്‌​സ​ണ്‍ ന​ട്ടേ​ക്കാ​ട​ന്‍, ക​ത്തീ​ഡ​ല്‍ കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ്് ജോ​ബി അ​ക്ക​ര​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Kerala

കേരളത്തിൽ ഹിന്ദു, ക്രിസ്ത്യൻ ജനസംഖ്യാ വളർച്ച നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തി

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു വർഷം ജനനങ്ങളേക്കാൾ കൂടുതൽ മരണം രേഖപ്പെടുത്തുന്നതായി റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തെ കണക്കുകൾ വിലയിരുത്തുമ്പോഴാണ് ഈ ആശങ്കാജനകമായ വിവരം പുറത്തുവരുന്നത്. കുറഞ്ഞു വന്ന ജനനനിരക്കിന്‍റെ ഫലമായി ഈ രണ്ടു വിഭാഗങ്ങളുടെയും സ്വാഭാവിക വളർച്ച നിരക്ക് (Natural Growth Rate - NGR) നെഗറ്റീവ് രേഖപ്പെടുത്തി.

കഴിഞ്ഞ പത്തു വർഷത്തെ ഒൗദ്യോഗിക വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലെ മരണ നിരക്കിനേക്കാൾ കുറഞ്ഞ ജനന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നു കാണാം. അതേസമയം, കേരളത്തിലെ മൊത്തത്തിലുള്ള സ്വഭാവിക വളർച്ച നിരക്ക് പോസിറ്റീവ് ആയി തുടരുന്നുണ്ട്. അതിനു കാരണം മുസ്‌ലിം വിഭാഗത്തിൽ മരണങ്ങളേക്കാൾ കൂടുതൽ ജനനങ്ങൾ ഉണ്ടാകുന്നതുകൊണ്ടു മാത്രമാണ്.

ധനകാര്യ-സ്ഥിതിവിവരക്കണക്ക് വകുപ്പിന്‍റെ (Economics and Statistics Department) 2014 മുതൽ 2023 വരെയുള്ള വാർഷിക 'വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്' റിപ്പോർട്ടുകളെ കണക്കിലെടുത്താണ് ഈ ജനന-മരണ കണക്കുകൾ തയാറാക്കിയിരിക്കുന്നത്. 2023ലെ കണക്കാണ് ഏറ്റവും ഒടുവിലായി ലഭ്യമായിട്ടുള്ളത്. ഇതു പ്രകാരം കേരളത്തിന്‍റെ ആകെ സ്വാഭാവിക വളർച്ചാ നിരക്ക് (ഓരോ 100 പേരിലും ജനനവും മരണവും തമ്മിലുള്ള വ്യത്യാസം) 0.249% ആയിരുന്നു.

ഇതിൽ ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് -0.115ശതമാനവും ക്രിസ്ത്യാനികളുടേത് -0.084 ശതമാനവുമാണ്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ നേരിടുന്നത് ഗൗരവതരമായ പ്രശ്നമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വിഭാഗത്തിന്‍റെ സ്വഭാവിക വളർച്ചാനിരക്ക് നെഗറ്റീവ് ആയാൽ അതിന്‍റെ അർഥം ആ സമൂഹത്തിന് ജനസംഖ്യ നിലനിർത്താൻ കഴിയുന്നില്ല എന്നാണ്.

ഹിന്ദു വിഭാഗത്തിൽ തുടർച്ചയായ രണ്ടാം വർഷമാണ് വളർച്ചാ നിരക്ക് നെഗറ്റീവ് ആകുന്നത്. 2022ലാണ് ആദ്യമായി നെഗറ്റീവ് രേഖപ്പെടുത്തിയത്, -0.080% ശതമാനം. 2023 ആയപ്പോഴേക്കും -0.115% ആയി കൂടുതൽ കുറഞ്ഞു. ക്രിസ്ത്യൻ വിഭാഗത്തിൽ 2021 മുതൽതന്നെ നിരക്ക് നെഗറ്റീവ് ആണ് (-0.095 ശതമാനം. 2023ൽ ഇത് -0.084 ശതമാനം ആയിട്ടുണ്ട്.

ഈ വിഭാഗങ്ങളിലെ ജനസംഖ്യാ ഇടിവ് പതിറ്റാണ്ടുകൾക്കു മുമ്പ് തന്നെ ഉയർന്ന തട്ടിലുള്ള (upper-class) ജനവിഭാഗങ്ങളിൽ ആരംഭിച്ചിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ കേരള യൂണിവേഴ്സിറ്റിയിലെ അസി. പ്രഫസർ ഡോ. അനിൽ ചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.

International

ക്രൈസ്തവ-മുസ്‌ലിം സൗഹൃദത്തിനു മാർപാപ്പയുടെ ആഹ്വാനം

വ​ത്തി​ക്കാ​ൻ സി​റ്റി: അ​നു​ക​ന്പ​യും സ​ഹാ​നു​ഭൂ​തി​യും ഊ​ട്ടി​യു​റ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ക്രി​സ്ത്യ​ൻ-​മു​സ്‌​ലിം സൗ​ഹൃ​ദ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ.

വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സൗ​ഹാ​ർ​ദ​ത്തി​നു​ള്ള കാ​ര്യാ​ല​യ​വും ജോ​ർ​ദാ​നി​ലെ റോ​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ർ ഫെ​യ്ത്ത് സ്റ്റ​ഡീ​സും ത​മ്മി​ലു​ള്ള എ​ട്ടാ​മ​ത് സം​വാ​ദ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ.

‘ആ​ധു​നി​ക​കാ​ല​ത്തെ മാ​നു​ഷി​ക അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും’ എ​ന്ന പ്ര​മേ​യം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു സം​വാ​ദ പ​രി​പാ​ടി. സം​വാ​ദ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ്ര​മേ​യം ഏ​റെ കാ​ലോ​ചി​ത​മാ​ണെ​ന്നും ഇ​തു പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​കാ​ര​ങ്ങ​ള​ല്ല; മ​റി​ച്ച്, ഇ​രു മ​ത​പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ​യും അ​നി​വാ​ര്യ​മാ​യ മ​നോ​ഭാ​വ​ങ്ങ​ളും യ​ഥാ​ർ​ഥ മ​നു​ഷ്യ​ജീ​വി​തം ന​യി​ക്കാ​നു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.

മ​നു​ഷ്യ​ന്‍റെ അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ ന​ന്മ​യെ പ്ര​തി​ഫ​ലി​പ്പി​ക്കാ​നു​ള്ള ആ​ഹ്വാ​ന​മാ​ണെ​ന്നു പ​റ​ഞ്ഞ മാ​ർ​പാ​പ്പ, ദ​രി​ദ്ര​രും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രും സ​മൂ​ഹ​ത്തി​ന്‍റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യും സ​ഹാ​യ​വും അ​ർ​ഹി​ക്കു​ന്നു​വെ​ന്ന ലെ​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ വാ​ക്കു​ക​ളും ഉ​ദ്ധ​രി​ച്ചു.

അ​നു​ക​മ്പ​യും സ​ഹാ​നു​ഭൂ​തി​യും ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ അ​ന്യം​നി​ന്നു പോ​കു​ന്നു. സാ​ങ്കേ​തി​ക​ മു​ന്നേ​റ്റ​ങ്ങ​ൾ ബ​ന്ധ​ങ്ങ​ളെ അ​ടു​പ്പി​ച്ചു​വെ​ങ്കി​ലും നി​സം​ഗ​ത​യി​ലേ​ക്ക് ന​മ്മെ ത​ള്ളി​വി​ടു​ക​യാ​ണ്. ഇ​ത് ഗു​രു​ത​ര​മാ​യ ആ​ത്മീ​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​ണ്. അ​തി​നാ​ൽ, ത​ണു​ത്തു​റ​ഞ്ഞ മാ​ന​വി​ക​ത​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക, ക​ഷ്‌​ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ശ​ബ്‌​ദം ന​ൽ​കു​ക, നി​സം​ഗ​ത​യെ ഐ​ക്യ​ദാ​ർ​ഢ്യ​മാ​ക്കി മാ​റ്റു​ക എ​ന്നീ ഉ​ത്ത​ര​വാ​ദി​ത്വങ്ങൾ ക്രൈ​സ്ത​വ-​ഇ​സ്‌​ലാം മ​ത​ങ്ങ​ൾ ഒ​രു​മി​ച്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

അ​ഭ​യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ലും പ്ര​യാ​സ​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ലും ജോ​ർ​ദാ​ൻ ഭ​ര​ണ​കൂ​ടം ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ​യും മാ​ർ​പാ​പ്പ അ​നു​സ്മ​രി​ച്ചു.

ച​ട​ങ്ങി​ൽ വ​ത്തി​ക്കാ​നി​ലെ മ​താ​ന്ത​ര സം​വാ​ദ​ത്തി​നാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ന്‍റെ പ്രീ​ഫെ​ക്‌​ട് ക​ർ​ദി​നാ​ൾ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടും പ​ങ്കെ​ടു​ത്തു.

Kerala

പ്രോജക്ട് ജെംസ് ക്രൈസ്തവ പൗരബോധത്തിന്‍റെ പരിശീലനക്കളരി: ജസ്റ്റീസ് ജെ.ബി. കോശി

കോ​​ട്ട​​യം: ക്രൈ​​സ്ത​​വ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ രാ​​ജ്യ​​സ്നേ​​ഹം വ​​ള​​ർ​​ത്തി, രാ​​ഷ്‌​​ട്ര​​നി​​ർ​​മി​​തി​​യി​​ൽ പ​​ങ്കു​​ചേ​​ർ​​ക്കു​​ന്ന അ​​നി​​വാ​​ര്യ​​മാ​​യ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യാ​​ണ് പ്രോ​​ജ​​ക്ട് ജെം​​സ് എ​​ന്ന് ജ​​സ്റ്റീ​​സ് ജെ.​​ബി. കോ​​ശി.

സ്വ​​ന്തം ക​​ഴി​​വു​​ക​​ൾ​​ക്ക​​നു​​സ​​രി​​ച്ച് ഉ​​ചി​​ത​​മാ​​യ തൊ​​ഴി​​ൽ​​സാ​​ധ്യ​​ത​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞ് കൃ​​ത്യ​​മാ​​യ പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ ഓ​​രോ​​രു​​ത്ത​​ർ​​ക്കും ക​​ഴി​​യു​​ന്ന സ​​ർ​​ക്കാ​​ർ ജോ​​ലി​​ക​​ളും മ​​റ്റ് ഉ​​ദ്യോ​​ഗ​​ങ്ങ​​ളും നേ​​ടി, സ​​മൂ​​ഹ​​ത്തി​​ലെ എ​​ല്ലാ​​വ​​ർ​​ക്കും നീ​​തി വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ഇ​​ന്ന​​ത്തെ ത​​ല​​മു​​റ​​യെ ഒ​​രു​​ക്കു​​ന്ന പ്രോ​​ജ​​ക്ട് ജെം​​സ് എ​​ന്ന ക​​രി​​യ​​ർ പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി മൈ​​ക്രോ മൈ​​നോ​​രി​​റ്റി​​യാ​​യി മാ​​റു​​ന്ന ക്രൈ​​സ്ത​​വ സ​​മൂ​​ഹ​​ത്തി​​ന് അ​​ജി​​തീ​​വ​​ന​​ത്തി​​ന്‍റെ ഉ​​ണ​​ർ​​ത്തു​​പാ​​ട്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കോ​​ട്ട​​യം, ‌അ​​മ​​ല​​ഗി​​രി ബി​​കെ കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന പ്രൊ​​ജ​​ക്ട് ജെം​​സി​​ന്‍റെ നാ​​ലാ​​മ​​ത് സം​​സ്ഥാ​​ന ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. 13 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 40 കു​​ട്ടി​​ക​​ൾ ക‍്യാ​​മ്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്.

എ​​സ്എ​​ബി​​എ​​സ് സ​​ന്യാ​​സി​​നീ സ​​മൂ​​ഹ​​ത്തി​​ന്‍റെ അ​​സി. ജ​​ന​​റാ​​ൾ സി​​സ്റ്റ​​ർ മേ​​ഴ്സി നെ​​ടും​​പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗ​​ത്തി​​ൽ പാ​​ലാ ബി​​ഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​മ​​ർ​​പ്പി​​ത​​സ​​മൂ​​ഹ​​ങ്ങ​​ൾ സ​​മു​​ദാ​​യ ഭ​​ദ്ര​​ത​​യ്ക്കാ​​യി ചെ​​യ്യു​​ന്ന പു​​ണ്യ​​ക​​ർ​​മ​​മാ​​ണ് പ്രോ​​ജ​​ക്ട് ജെം​​സ് എ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ചെ​​റു​​പ്രാ​​യ​​ത്തി​​ൽ​​ത്ത​​ന്നെ ക​​ഴി​​വി​​ന​​നു​​സ​​രി​​ച്ച് ജീ​​വി​​ത​​ല​​ക്ഷ്യം ഉ​​റ​​പ്പി​​ക്കു​​ന്ന​​വ​​ർ​​ക്ക് ജീ​​വി​​ത​​വി​​ജ​​യം സു​​സാ​​ധ്യ​​മാ​​ണെ​​ന്നും മാ​​ർ ക​​ല്ല​​റ​​ങ്ങാ​​ട്ട് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

സി​​സ്റ്റ​​ർ ഡോ. ​​ന​​വ്യ​​മ​​രി​​യ സി​​എം​​സി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. രാ​​ഷ്‌​​ട്ര​​ദീ​​പി​​ക ല​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

സി​​​സ്റ്റ​​​ർ ആ​​​ർ​​​ദ്ര എ​​​സ്ഐ​​​സി, സി​​​സ്റ്റ​​​ർ എ​​​ൽ​​​സാ ടോം ​​​എ​​​സ്എ​​​ച്ച്, സി​​​സ്റ്റ​​​ർ ലി​​​ല്ലി റോ​​​സ്, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​ചി​​റ സി​​​എം​​​ഐ, ഫാ. ​​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​​രി സി​​​എം​​​ഐ, ഡോ. ​​​മി​​​നി തോ​​​മ​​​സ്, സി​​​സ്റ്റ​​​ർ ടി​​​സ പ​​​ടി​​​ഞ്ഞാ​​​റേ​​​ക്ക​​​ര എ​​​സ്എ​​​ബി​​​എ​​​സ്, സി​​​സ്റ്റ​​​ർ റോ​​​സ് ജോ​​​ർ​​​ജ് യു​​​എം​​​ഐ, സി​​​സ്റ്റ​​​ർ ഷാ​​​ന്‍റി എ​​​സ്കെ​​​ഡി, സി​​​സ്റ്റ​​​ർ ഷെ​​​റി​​​ൻ എം​​​പി​​​വി, സി​​​സ്റ്റ​​​ർ ആ​​​ശ സി​​​എ​​​ച്ച്എ​​​ഫ്, സി​​​സ്റ്റ​​​ർ ലി​​​ല്ലി ജോ​​​സ​​​ഫ് എം​​​എം​​​എ​​​സ്, സി​​​സ്റ്റ​​​ർ മെ​​​റ്റി മാ​​​ത്യു എ​​​സ്എ​​​ബി, ക്യാ​​​ന്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ൽ​​​ഫോ​​​ൻ​​​സ ജോ​​​ൺ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

പ്രോ​​​ജ​​​ക്ട് ജെം​​​സ് ര​​​ക്ഷാ​​​ധി​​​കാ​​​രി​ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സി​​​എം​​​ഐ ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ന​​​ർ​​​ത്ത​​​കി മ​​​രീ​​​നാ മാ​​​ത്യൂ​​​സ് പ്രാ​​​ർ​​​ഥ​​​നാ​​​നൃ​​​ത്തം ന​​​ട​​​ത്തി. നി​​​ധി​​​ൻ ജോ​​​സ് സ്വാ​​​ഗ​​​ത​​​വും നോ​​​യ​​​ൽ സി​​​റി​​​യ​​​ക് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം സ​​​ന്ദേ​​​ശം ന​​​ല്കും. ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് എം​​​പി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Leader Page

ഭാ​​ഷാ സ്ര​​ഷ്‌​​ടാ​​ക്ക​​ൾ ക്രി​​സ്ത്യ​​ൻ മി​​ഷ​​ന​​റി​​മാ​​ർ

ദീ​പി​ക 140-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദീ​പി​ക ക​ണ്ണൂ​ർ യൂ​ണി​റ്റി​ൽ എ​ഴു​ത്തു​കാ​ര​ൻ വി​നോ​യ് തോ​മ​സ് ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ലെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ൾ

വ​ള​രെ നാ​ളു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഞാ​ൻ ദീ​പി​ക ക​ണ്ണൂ​ർ ഓ​ഫീ​സി​ലേ​ക്കു ക​ട​ന്നു​വ​രു​ന്ന​ത്. 1995-96 കാ​ല​ഘ​ട്ട​ത്തി​ൽ എ​ല്ലാ ദി​വ​സ​വും​ത​ന്നെ ഞാ​നി​വി​ടെ വ​രു​മാ​യി​രു​ന്നു. ഡി​ഗ്രി പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ക​ണ്ണൂ​രി​ൽ​നി​ന്ന് അ​ച്ച​ടി​ച്ച് മൈ​സൂ​രു​വി​ലേ​ക്കും ബം​ഗ​ളൂ​രു​വി​ലേ​ക്കും കൊ​ണ്ടു​പോ​കു​ന്ന പ​ത്ര​വ​ണ്ടി​യു​ടെ ക്ലീ​ന​റാ​യി​രു​ന്നു ഞാ​ൻ. ദി​വ​സ​വും രാ​ത്രി എ​ട്ടു​മ​ണി​യാ​കു​ന്പോ​ൾ ഞാ​നി​വി​ടെ എ​ത്തും. രാ​ത്രി 12 വ​രെ ഞാ​ൻ ഓ​ഫീ​സി​ൽ ഉ​ണ്ടാ​കും. 12ന് ​പ​ത്രം അ​ച്ച​ടി​ച്ച് കി​ട്ടി​യി​ട്ടു​ വേ​ണം പ​ത്ര​വു​മാ​യി വ​ണ്ടി​യി​ൽ പോ​കാ​ൻ. എ​ന്‍റെ ഡി​ഗ്രി​യു​ടെ റി​സ​ൾ​ട്ട് അ​റി​ഞ്ഞ​ത് ദീ​പി​ക പ​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. രാ​ത്രി​യി​ൽ ദീ​പി​ക പ​ത്രം എ​ടു​ക്കാ​ൻ വ​രു​ന്ന​തു​കൊ​ണ്ട് എ​നി​ക്കാ​ദ്യം റി​സ​ൾ​ട്ട് അ​റി​യാ​ൻ സാ​ധി​ച്ചു. അ​പ്പോ​ൾ, ക്ലീ​ന​ർ പ​യ്യ​ൻ ഡി​ഗ്രി പ​ഠി​ക്കു​ന്ന​യാ​ളാ​ണെ​ന്ന് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന​വ​ർ അ​ന്നു തി​രി​ച്ച​റി​ഞ്ഞു. ഡി​ഗ്രി​ക്ക് എ​നി​ക്ക് ഫ​സ്റ്റ് ക്ലാ​സു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ദീ​പി​ക​യു​മാ​യി എ​ന്‍റെ ആ​ദ്യ​ത്തെ ബ​ന്ധം. കൂ​ടാ​തെ, നെ​ല്ലി​ക്കാം​പൊ​യി​ൽ എ​ന്ന നാ​ട്ടി​ൽ​നി​ന്നു ദീ​പി​ക പ​ത്ര​ത്തി​നാ​യി വാ​ർ​ത്ത​ക​ൾ പ്രാ​ദേ​ശി​ക ലേ​ഖ​ക​ൻ എ​ന്ന രീ​തി​യി​ൽ അ​യ​ച്ചി​രു​ന്നു.

മ​ല​യാ​ള ഭാ​ഷ​യു​ടെ സ്ര​ഷ്‌​ടാ​ക്ക​ൾ

ആ​രാ​ണ് മ​ല​യാ​ള ഭാ​ഷ സൃ​ഷ്‌​ടി​ച്ച​ത്? ന​വം​ബ​ർ ഒ​ന്നി​ന് ഇ​രി​ട്ടി താ​ലൂ​ക്കി​ൽ എ​ന്നെ ഒ​രു പ​രി​പാ​ടി​ക്ക് ക്ഷ​ണി​ച്ചു; മ​ല​യാ​ളഭാ​ഷാ വാ​രാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്. മ​ല​യാ​ള ഭാ​ഷ എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന ചോ​ദ്യ​ത്തി​ന് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ഒ​രു പി​താ​വു​ണ്ടെ​ന്നും അ​ത് എ​ഴു​ത്ത​ച്ഛ​ൻ ആണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ഞാ​ൻ പ​റ​യ​ട്ടെ, എ​ഴു​ത്ത​ച്ഛ​ൻ എ​ന്ന് പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടി​ല്ല. എ​ഴു​ത്ത​ച്ഛ​ൻ ഒ​ന്നും എ​ഴു​തി​യി​ട്ടി​ല്ല. ഇ​ത് ഞാ​ൻ തു​ഞ്ച​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലും പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. അ​വി​ടെ ഞാ​ൻ വെ​ല്ലു​വി​ളി ന​ട​ത്തി​യ​താ​ണ്. എ​ഴു​ത്ത​ച്ഛ​ൻ എ​ന്നു പ​റ​യു​ന്ന​യാ​ൾ ജീ​വി​ച്ചി​രു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും എ​ന്തെ​ങ്കി​ലും എ​ഴു​തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഞാ​ൻ എ​ന്‍റെ എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാം എ​ന്നു വെ​ല്ലു​വി​ളി​ച്ചു. എ​ഴു​ത്ത​ച്ഛ​ൻ എ​ഴു​തി​യ ഒ​രു ഓ​ല​ക്ക​ഷ​ണം കാ​ണി​ക്കാ​നു​ണ്ടോ​യെ​ന്നു ചോ​ദി​ച്ച് വെ​ല്ലു​വി​ളി​ച്ചു. അ​പ്പോ​ൾ, സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡ​യ​റ​ക്‌​ട​ർ എ​ഴു​ന്നേ​റ്റ് പോ​കു​ന്ന​താ​ണ് ക​ണ്ട​ത്. പി​ന്നെ, എ​ങ്ങ​നെ​യാ​ണ് ഒ​രു ഭാ​ഷാപി​താ​വ് ഉ​ണ്ടാ​യ​ത്.

മ​ല​യാ​ള ഭാ​ഷ ഉ​ണ്ടാ​കു​ന്ന​ത് വൈ​ദേ​ശി​ക​മാ​യ പ​ല ഭാ​ഷ​ക​ളു​ടെ​യും സ​ങ്ക​ല​നം കൊ​ണ്ടാ​ണ്. നാ​ലാം നൂ​റ്റാ​ണ്ട് തൊ​ട്ട് പേ​ർ​ഷ്യ​ൻ, അ​റ​ബ്, ചൈ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല രാ​ജ്യ​ക്കാ​രും കേ​ര​ള​ത്തി​ൽ വ​ന്നി​രു​ന്നു. പോ​ർ​ച്ചു​ഗീ​സു​കാ​രും എ​ത്തി​യി​രു​ന്നു. ഇ​വ​രെ​ല്ലാം ക​ച്ച​വ​ട​ത്തി​നാ​യി​രു​ന്നു വ​ന്ന​ത്. ആ ​ക​ച്ച​വ​ട​ത്തി​നാ​യി ക്രി​സ്ത്യാ​നി​ക​ളും ജൂ​ത​ന്മാ​രും ഉ​ൾ​പ്പെ​ടെ വി​വി​ധ മ​ത​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് അ​വ​ർ അ​വ​രു​ടെ ഭാ​ഷ​യി​ൽ ചോ​ദി​ക്കും. ന​മ്മ​ൾ ന​മ്മു​ടെ ഭാ​ഷ​യി​ൽ മ​റു​പ​ടി പ​റ​യും. അ​ങ്ങ​നെ, അ​വ​രു​ടെ ഭാ​ഷ​യും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ ഭാ​ഷ​യും ക​ല​ർ​ന്ന ഒ​രു വെ​ങ്ക​ലഭാ​ഷ​യാ​ണ് മ​ല​യാ​ളം. ഇ​തി​ൽ, ഗ​ദ്യ​മി​ല്ലാ​യി​രു​ന്നു, ക​വി​ത​യി​ല്ലാ​യി​രു​ന്നു, ചെ​റു​ക​ഥ​യി​ല്ലാ​യി​രു​ന്നു, ഇ​തി​ൽ നോ​വ​ൽ ഇ​ല്ലാ​യി​രു​ന്നു, നാ​ട​കം ഇ​ല്ലാ​യി​രു​ന്നു, വ്യാ​ക​ര​ണ​മി​ല്ലാ​യി​രു​ന്നു, നി​ഘ​ണ്ടു ഇ​ല്ലാ​യി​രു​ന്നു. ഭാ​ഷ​യു​ടെ ഒ​രു സ്വ​ഭാവ​വും ഇ​ല്ലാ​ത്ത പ്രാ​കൃ​ത​മാ​യ ഭാ​ഷ​യാ​യി​രു​ന്നു മ​ല​യാ​ളം. ഇ​ത്​ എ​ഴു​ത്ത​ച്ഛ​നാ​ണോ നിർമിച്ച​ത്?

ഈ ​മ​ല​യാ​ള ഭാ​ഷ എ​ന്ത് ഉ​ദ്ദേ​ശ്യ​ത്തി​നു​വേ​ണ്ടി​യാ​യാ​ലും, മ​ത​പ്ര​ചാര​ണ​ത്തി​നു വേ​ണ്ടി​യാ​യാ​ലും, ഉ​ണ്ടാ​ക്കി​യ​തും ഇ​തി​ൽ ആ​ദ്യ​മാ​യി ഗ​ദ്യ​മു​ണ്ടാ​ക്കി​യ​തും ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. മ​ല​യാ​ള ഭാ​ഷ​യി​ൽ ആ​ദ്യം ക​ഥ​യു​ണ്ടാ​ക്കു​ന്ന​ത് ക്രി​സ്ത്യ​ൻ മി​ഷ​ണ​റി​മാ​രാ​ണ്. വ​ണ​ക്ക​മാ​സ​ത്തി​ലൊ​ക്കെ ഇ​ത്ത​രം ക​ഥ​ക​ളു​ണ്ട്. ഇ​തൊ​ക്കെ​യാ​ണ് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ചെ​റു​ക​ഥാ രൂ​പ​ങ്ങ​ൾ. ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട്, ബെ​ഞ്ച​മി​ൻ ബെ​യ്‌​ലി തു​ട​ങ്ങി​യ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യാ​ണ് മ​ല​യാ​ളഭാ​ഷ ഉ​ണ്ടാ​യ​ത്. അ​തു​കൊ​ണ്ട് തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​നെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രെ​യാ​ണ് ഈ ​സ്ഥാ​ന​ത്ത് വി​ളി​ക്കേ​ണ്ട​ത്. ഇ​തി​നു പ​ക​ര​മാ​ണ്, ജീ​വി​ച്ചി​രി​ക്കാ​ത്ത ഒ​രാ​ളെ മ​ല​യാ​ള ഭാ​ഷ​യു​ടെ പി​താ​വാ​യി വി​ളി​ക്കു​ന്ന​ത്.

മ​ല​യാ​ള​ഭാ​ഷ​യു​ടെ വ​ക്താ​ക്ക​ൾ ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രാ​ണെ​ന്ന് ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നു​ള്ള ബോ​ധ്യം ദീ​പി​ക​യ്ക്കു​ണ്ടാ​ക​ണം. ഇ​ത് ത​മ​സ്ക​രി​ക്ക​പ്പെ​ട്ട ച​രി​ത്ര​മാ​ണ്. ഒ​രു വി​ഭാ​ഗ​ത്തെ മാ​റ്റി​നി​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ഴു​ത്ത​ച്ഛ​നെ​ക്കു​റി​ച്ച് ന​മ്മ​ൾ പ​ഠി​ക്കു​ന്നു. എ​ന്നാ​ൽ, ക്രി​സ്ത്യ​ൻ മി​ഷ​ന​റി​മാ​രു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചോ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചോ ഒ​രി​ട​ത്തും ന​മ്മ​ൾ പ​ഠി​ക്കു​ന്നി​ല്ല. ഇ​തി​ന്‍റെ പാ​ര​ന്പ​ര്യം ഏ​റു​ന്ന എ​ന്നെ മ​ല​ങ്ക​ൾ​ട്ട് സാ​ഹി​ത്യ​കാ​ര​നാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. അ​വ​നൊ​രു ക​പ്പ അ​ല്ലെ​ങ്കി​ൽ ന​സ്രാ​ണി സാ​ഹി​ത്യ​കാ​ര​നാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്. ഇ​തി​നെ​തി​രേ സം​സാ​രി​ച്ചുതു​ട​ങ്ങി​യ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലെ സാ​ഹി​ത്യ​രം​ഗ​ത്തു​നി​ന്ന് എ​നി​ക്ക് ചീ​ത്ത​വി​ളി വ​രാ​ൻ തു​ട​ങ്ങി. പ​ര​ന്പ​രാ​ഗ​ത​മാ​യി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​പോ​യാ​ൽ ഒ​രു പ്ര​ശ്ന​വു​മി​ല്ല. മ​ല​യാ​ള ഭാ​ഷ സം​സ്കാ​രം എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് ന​മ്മ​ൾ​ക്ക് കൃ​ത്യ​മാ​യ ധാ​ര​ണ വേ​ണം.

ക​ർ​ഷ​കസ​മ​ര​ങ്ങ​ൾ കു​ടി​യേ​റ്റ​ക്കാ​രു​ടേ​ത്

കേ​ര​ളം ഏ​കീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം മ​ല​ബാ​ർ കു​ടി​യേ​റ്റ​മാ​ണ്. കു​ടി​യേ​റി​യ​പ്പോ​ൾ ജ​ന്മി​മാ​രു​ടെ അ​ടു​ത്തു​നി​ന്ന് പൈ​സ കൊ​ടു​ത്ത് ക​രം​കെ​ട്ടി സ്ഥ​ലം വാങ്ങി. കു​ടി​യേ​റ്റ​ക്കാ​ർ വാങ്ങിയത് കാ​ട​ല്ല. കു​ടി​യേ​റ്റ​ക്കാ​ർ മ​രം വെ​ട്ടി​യി​ട്ടി​ല്ല. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു​ മു​ന്പു​ത​ന്നെ വ​ള​പ​ട്ട​ണം തു​റ​മു​ഖമു​ണ്ട്, പൊ​ന്നാ​നി​യി​ൽ തു​റ​മു​ഖമു​ണ്ട്. ഇ​തൊ​ക്കെ ത​ടി​ക്ക​ച്ച​വ​ട​ത്തി​നു​ള്ളതാ​ണ്. ജ​ന്മി​മാ​രാ​ണ് ത​ടി വെ​ട്ടി ഈ ​തു​റ​മു​ഖം വ​ഴി വി​റ്റി​രു​ന്ന​ത്. അ​വ​രാ​ണ് മ​രം വെ​ട്ടി​യ​ത്. ന​മ്മ​ൾ വാ​ങ്ങി​യ​ത് അ​വ​രു​ടെ കൃ​ഷി​ഭൂ​മി​യാ​ണ്. എ​ന്നാ​ൽ, കു​ടി​യേ​റ്റ​ക്കാ​രെ വ​നം കൈ​യേ​റ്റ​ക്കാ​രാ​യാ​ണ് ആ​ളു​ക​ൾ കാ​ണു​ന്ന​ത്. കു​ടി​യേ​റ്റ​ക്കാ​ർ സ്ഥ​ലം വാ​ങ്ങി കൃ​ഷി​യെ ആ​ധു​നി​ക​മാ​യി പ​രി​ഷ്ക​രി​ക്കു​ക​യാ​ണു ചെ​യ്ത​ത്.

ക​പ്പയി​ടാ​ൻ കൂ​ടം കു​ത്തു​ന്ന പ​രി​പാ​ടി കു​ടി​യേ​റ്റ​ക്കാ​ർ വ​രു​ന്ന​തി​നു​മു​ന്പ് ഇ​വി​ടെ ഇ​ല്ലാ​യി​രു​ന്നു. വ​ലി​യ തൂ​ന്പ കൊ​ണ്ടു​വ​ന്ന് കൂ​ടം കു​ത്തി​യ​ത് കു​ടി​യേ​റ്റ​ക്കാ​രാ​ണ്. ന​ല്ല വി​ള​വു​ണ്ടാ​ക്കി​യ​പ്പോ​ൾ ജ​ന്മി​മാ​ർ കു​ടി​യേ​റ്റ​ക്കാ​രോ​ട് പണം ത​ര​ണം, ഇ​ല്ലെ​ങ്കി​ൽ വാ​രം കൂ​ട്ടി​ത്ത​ര​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു. ഇ​താ​ണ് ശ​രി​ക്കും മ​ല​ബാ​റി​ലെ ക​ർ​ഷ​കസ​മ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നം. ജ​ന്മി​മാ​ർ വാ​രം കൂ​ട്ടി ചോ​ദി​ച്ച​താ​ണ് സ​മ​ര​ത്തി​നു കാ​ര​ണം. എ​ന്നാ​ൽ, ഈ ​സ​മ​ര​ങ്ങ​ൾ ച​രി​ത്ര​ത്തി​ലി​ല്ല. പ​ക​രം, മു​ന​യം​കു​ന്ന് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ മ​ല​ബാ​റി​ലെ ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കു​ടി​യേ​റ്റ​ക്കാ​ർ ന​ട​പ്പാ​ക്കി​യ കാ​ർ​ഷി​ക വി​പ്ല​വ​ത്തെ സം​ബ​ന്ധി​ച്ച് ച​രി​ത്രം പ​റ​യു​ന്നി​ല്ല. ഈ ​ച​രി​ത്രം തി​രു​ത്തി​യെ​ഴു​ത​ണം. ന​മ്മു​ടെ​യെ​ല്ലാം കൃ​ഷി​യി​ട​ങ്ങ​ൾ വ​ന​നി​ബി​ഡ​മാ​ണ്. കാ​ര​ണം, ഒ​രു ചെ​റി​യ വെ​യി​ൽ​പോ​ലും കൃ​ഷി​യി​ട​ത്തി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ന​മ്മ​ൾ ശ്ര​ദ്ധി​ക്കും. എ​ന്നി​ട്ടും കു​ടി​യേ​റ്റ​ക്കാ​ർ കാ​ട് കൈ​യേ​റി കൃ​ഷി ചെ​യ്യു​ന്നു​വെ​ന്ന് ആ​ക്ഷേ​പി​ക്കു​ന്നു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള ശ്ര​മം ന​ട​ത്തി​യ ഒ​രു ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ശ​ബ്ദ​ത്തെ മ​റ​ച്ചു​വ​ച്ചു​ള്ള ച​രി​ത്ര​നി​ർ​മാ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ദീ​പി​ക​യു​ടേ​ത് മ​ല​യാ​ള​ ഭാ​ഷ​യു​ടെ പാ​ര​ന്പ​ര്യം

ദീ​പി​ക​യു​ടെ 140 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യം മ​ല​യാ​ള ഭാ​ഷ​യു​ടെ പാ​ര​ന്പ​ര്യ​മാ​ണ്. ഒ​രു പ​ത്രം ഉ​ണ്ടാ​കു​ക​യെ​ന്ന് പ​റ​ഞ്ഞാ​ൽ ഒ​രു ഭാ​ഷ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മാ​ണ്. 140 വ​ർ​ഷം ഈ ​പ​ത്ര​ത്തി​ലൂ​ടെ സം​സാ​രി​ക്കാ​ൻ ന​മ്മ​ൾ​ക്ക് അ​വ​സ​രം ല​ഭി​ച്ചു. അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ത്തി​നുവേ​ണ്ടി​യാ​ണ് ദീ​പി​ക പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​റ​ച്ചു​ ദി​വ​സ​മാ​യി ദീ​പി​ക​യു​ടെ ക​രു​ത്ത് തി​രി​ച്ച​റി​യു​ന്നു​ണ്ട്. സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ന്‍റെ ആ​ഴ​ത്തി​ൽ​നി​ന്ന് ദീ​പി​ക പോ​രാ​ട​ണം. ഒ​രു ആ​ഴ​മു​ള്ള സാം​സ്കാ​രി​ക ച​രി​ത്രം ദീ​പി​ക​യ്ക്കു​ണ്ട്. മ​ല​യാ​ള​ഭാ​ഷ ഉ​ണ്ടാ​ക്കി​യ​വ​രു​ടെ പൈ​തൃ​കം ദീ​പി​ക​യ്ക്കു​ണ്ട്. ദീ​പി​ക​യ്ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ച​രി​ത്രദൗ​ത്യമു​ണ്ട്.

റ​ബ​ർ വി​ദ്യാ​ഭ്യാ​സം ത​ന്നു;ക​പ്പ പ​ട്ടി​ണി മാ​റ്റി

റ​ബ​ർ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ മാ​ത്ര​മാ​ണ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നേ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ച്ച​ത്. റ​ബ​ർ വെ​ട്ടി​വ​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ പാ​ലെ​ടു​ത്താ​ൽ മ​തി. വൈ​കു​ന്നേ​ര​മാ​കു​ന്പോ​ൾ ഷീ​റ്റ​ടി​ക്ക​ണം. പി​ള്ളേ​ർ​ക്ക് സ്കൂ​ളി​ൽ പോ​കാ​നു​ള്ള സാ​ഹ​ച​ര്യമു​ണ്ടാ​യി. കോ​ട്ട​യ​ത്താ​ണ് ആ​ദ്യം റ​ബ​ർ വ​രു​ന്ന​ത്. ഈ ​വി​ദ്യാ​ഭ്യാ​സ​മാ​ണ് കേ​ര​ള​ത്തെ മാ​റ്റി​മ​റി​ച്ച​ത്. എ​ന്നാ​ൽ, നെ​ൽ​കൃ​ഷി കേ​ര​ള​ത്തി​ന് ദോ​ഷ​മാ​ണ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നെ​ൽ​കൃ​ഷി​യാ​ണ് കൃ​ഷി​യെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ന്ന​ത്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ നെ​ൽ​കൃ​ഷി​കൊ​ണ്ട് ഒ​രു കാ​ല​ത്തും പ​ട്ടി​ണി മാ​റ്റാ​ൻ പ​റ്റി​യി​ട്ടി​ല്ല. ക​പ്പ​യാ​ണ് ന​മ്മു​ടെ പ​ട്ടി​ണി മാ​റ്റി​യ​ത്.

ക​പ്പ​യി​ല്ലെ​ങ്കി​ൽ കേ​ര​ളം പ​ട്ടി​ണി​ കി​ട​ന്നു മ​രി​ക്കു​മാ​യി​രു​ന്നു. ‘ക​പ്പ-​റ​ബ​ർ സാ​ഹി​ത്യ​കാ​ര​ൻ’ എ​ന്ന വി​ളി​യെ അ​ഭി​മാ​ന​ത്തോ​ടെ ഞാ​ൻ സ്വീ​ക​രി​ക്കു​ന്നു. മ​ല​യോ​ര​ത്തു​നി​ന്ന് സാ​ഹി​ത്യ​കാ​ര​ന്മാ​ർ പാ​ടി​ല്ലെ​ന്നാ​ണ് ചി​ല​ർ പ​റ​യു​ന്ന​ത്. സാ​ഹി​ത്യ​മെ​ന്ന് വ​ച്ചാ​ൽ ക​പ്പ ചേ​ട്ട​ന്മാ​ർ​ക്ക് പ​റ്റി​ല്ലെ​ന്നാ​ണ് ചി​ല​രു​ടെ വി​ചാ​രം. ഞാ​നും ഇ​ത് എ​ല്ലാ മേ​ഖ​ല​യി​ലും നേ​രി​ടു​ന്നു​ണ്ട്. ഞാ​ൻ ഒ​റ്റ​യ്ക്ക് വ​ഴി​വെ​ട്ടി വ​ന്ന​വ​നാ​ണ്. എ​ന്നെ, മ​ല​ങ്ക​ൾ​ട്ട് എ​ന്നു വി​ളി​ച്ച് ഒ​തു​ക്കേ​ണ്ട.

Kerala

പി.സി. ജോർജിന്‍റെയും ഷോണിന്‍റെയും വിരട്ടൽ വിലപ്പോകില്ലെന്ന് മാത്യു കുഴൽനാടൻ

കൊച്ചി: ക്രൈസ്തവ സഭയ്ക്കുനേരെ ബിജെപി നേതാക്കളായ പി.സി. ജോർജും ഷോണ്‍ ജോർജും നടത്തിയ പ്രതികരണം ആസൂത്രിതമായ രാഷ്ട്രീയ അജൻഡയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ഇരുവരും സഭയെ കടന്നാക്രമിച്ചത് പെട്ടെന്നുള്ള പ്രതികരണമല്ല. ബിജെപിയുടെയും സംഘപരിവാറിന്‍റെയും ശബ്ദമാണ് പി.സി. ജോർജിലൂടെയും ഷോണിലൂടെയും കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും ആർഎസ്എസും സംഘപരിവാറും ചില ഘടകങ്ങളെ ചേർത്തുപിടിച്ച്, പി.സി. ജോർജിനെ പോലെയും ഷോണിനെ പോലെയും ട്വന്‍റി 20 പോലെയും അബ്ദുള്ളകുട്ടിയെ പോലെയും ഉള്ളവരെ ഇറക്കി കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കെതിരെ വർഗീയതയുടെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.

രാജ്യം മുഴവൻ അധികാരം പിടിക്കുമ്പോഴും ബിജെപിക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കാൻ സാധിക്കാത്തതിനു കാരണം ഇത് മതേതരത്വമുള്ള നാടാണ്. പി.സി. ജോർജിനെ പോലെ സ്ഥാനമോഹികളെ കൂട്ടുപിടിച്ച് സഭയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അത് വിലപ്പോകില്ല. രാജ്യത്ത് ഇതിനോടകം തന്നെ ധാരളം എഫ്സിആർഎ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇതിന്‍റെ പിന്നിൽ സംഘപരിവാർ അജൻഡ ഉണ്ട്.

ക്രൈസ്തവസഭ പല വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ട്. അമിത് ഷായും പി.സി. ജോർജും ഷോണും വിരട്ടിയതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. ബിജെപിയുടെ വർഗീയ അജൻഡ പരാജയപ്പെടുത്തണം. കേരള സമൂഹം വർഗീയതയുടെ മുന്നിൽ മുട്ടുകുത്തരുത്.

കേരളത്തിന്‍റെ പുരോഗതിക്കും നേട്ടത്തിനും വികസനത്തിനും വലിയ പങ്കുവഹിച്ചിട്ടുള്ളതാണ് ക്രൈസ്തവ സഭകൾ. പി.സിയുടെ വിരട്ടോന്നും വിലപോകില്ല. സഭ വിശ്വാസികളുടെ സമൂഹമാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

Kerala

എഫ്സിആർഎ: ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു

തൃശൂർ: എഫ്സിആർഎ നിയമഭേദഗതിയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. ക്രിസ്ത്യൻ സമൂഹം ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കിരൺ റിജിജു പറഞ്ഞു. ചേലക്കരയിൽ എൻഡിഎ പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകളെ ആണ് ലക്ഷ്യം വയ്ക്കുന്നതെന്നും ക്രിസ്ത്യൻ സംഘടനകൾക്ക് ഉറപ്പു നൽകുന്നുവെന്നും കിരൺ റിജിജു പറഞ്ഞു.

അതേസമയം ബില്ലിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കും. ബിജെപി നേതൃത്വത്തെ തെരഞ്ഞെടുപ്പിനുശേഷം ഡൽഹിയിലേക്ക് വിളിപ്പിക്കും. രാജ്യസുരക്ഷക്കെതിരായി പ്രവർത്തിക്കുന്ന സംഘടനകളെ മാത്രമാണ് ലക്ഷ്യമിടുന്നത്.

ക്രിസ്ത്യൻ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്യുന്നവർ മാത്രം ഭയന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവരെയും സംരക്ഷിക്കുമെന്നും കിരൺ റിജിജു വ്യക്തമാക്കി.

International

ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീഷണിയിൽ; വത്തിക്കാന്‍റെ ഇടപെടല്‍ തേടി ലബനന്‍

ബെ​​​​യ്റൂ​​​​ട്ട്: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ തെ​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്തു​​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​ ഗ്രാ​​​​മ​​​​ങ്ങ​​​​ൾ ഭീ​​​​ഷ​​​​ണി നേ​​​​രി​​​​ടു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ വ​​​​ത്തി​​​​ക്കാ​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ തേ​​​​ടി ല​​​​ബ​​​​ന​​​​ന്‍.

ഹി​​​​സ്ബു​​​​ള്ള​​​​യു​​​​ടെ നു​​​​ഴ​​​​ഞ്ഞു​​​​ക​​​​യ​​​​റ്റ​​​​വും ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളും പ്ര​​​​ദേ​​​​ശ​​​​ത്തെ ക്രൈ​​​​സ്ത​​​​വ​​​​രെ ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ഴ്ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും സ​​​​മീ​​​​പ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ചു​​​​റ്റു​​​​മു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലും താ​​​​മ​​​​സ​​​​ക്കാ​​​​ർ വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​ത്ത​​​​ന്നെ തു​​​​ട​​​​രാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ല​​​​ബ​​​​ന​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി യൂ​​​​സ​​​​ഫ് റാ​​​​ഗി വ​​​​ത്തി​​​​ക്കാ​​​​നെ അ​​​​റി​​​​യി​​​​ച്ചു.

രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് പോ​​​​ൾ ഗ​​​​ല്ലാ​​​​ഗ​​​​റു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ ഫോ​​​​ൺ സം​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ല​​​​ബ​​​​ന​​​​നി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ സം​​​​ഭ​​​​വ വി​​​​കാ​​​​സ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും തെ​​​​ക്ക​​​​ൻ അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ദു​​​​ഷ്‌​​​​ക​​​​ര​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും റാ​​​​ഗി വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ച​​​​ത്.

ല​​​​ബ​​​​ന​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തെ​​​​യും അ​​​​തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക സൈ​​​​നി​​​​ക സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ​​​​യും സ്ഥി​​​​ര​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​ച്ചി​​​​ട്ടു​​​​ള്ള ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ ക്രി​​​​സ്ത്യ​​​​ൻ സാ​​​​ന്നി​​​​ധ്യം നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​പെ​​​​ടാ​​​​നും മ​​​​ധ്യ​​​​സ്ഥ​​​​ത വ​​​​ഹി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം വ​​​​ത്തി​​​​ക്കാ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

International

ഇ​റാ​ക്കി​ല്‍ ക്രൈ​സ്ത​വ​ര്‍​ക്കു​വേ​ണ്ടി നി​ർ​മി​ച്ച ഭ​വ​ന​സ​മു​ച്ച​യ​ത്തി​നു​നേ​രേ ഡ്രോ​ണ്‍ ആ​ക്ര​മ​ണം

ഇ​​​​ര്‍​ബി​​​​ല്‍: ഇ​​​​റാ​​​​ക്കി​​​​ലെ ഇ​​​​ർ​​​​ബി​​​​ലി​​​​ന്‍റെ പ്രാ​​​​ന്ത​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​യ അ​​​​ങ്കാ​​​​വ​​​​യി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ന്ന​​​​ദ്ധ​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സ് അ​​​​ശ​​​​ര​​​​ണ​​​​ര്‍​ക്കു​​​​വേ​​​​ണ്ടി നി​​​​ർ​​​​മി​​​​ച്ച അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​നു​​​​നേ​​​​രേ ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണം. ക​​​​ഴി​​​​ഞ്ഞ ബു​​​​ധ​​​​നാ​​​​ഴ്ച പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം രാ​​​​ത്രി എ​​​​ട്ടോ​​​​ടെ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് ഇ​​​​ർ​​​​ബി​​​​ല്‍ അ​​​​തി​​​​രൂ​​​​പ​​​​ത അ​​​​റി​​​​യി​​​​ച്ചു.

ഇ​​​​ർ​​​​ബി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തോ​​​​ടു​​​​ ചേ​​​​ര്‍​ന്ന് സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​​​മ്പു​​​​ത​​​​ന്നെ ജ​​​​ന​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. വ്യ​​​​ത്യ​​​​സ്ത സ​​​​ന്ദ​​​​ർ​​​​ഭ​​​​ങ്ങ​​​​ളി​​​​ലാ​​​​യി മി​​​​സൈ​​​​ലും ഡ്രോ​​​​ണും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ന്ന​​​​ത്. ആ​​​​ള​​​​പാ​​​​യം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഡോ​​​​ട്ടേഴ്സ് ഓഫ്മേ​​​​രി ഇ​​​​മ്മാ​​​​ക്കുലേ​​​​റ്റ് സ​​​​ന്യാ​​​​സി​​​​നീ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ കോ​​​​ൺ​​​​വീന്‍റി​​​​നും കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു.

ഇ​​​​റേ​​​​നി​​​​യ​​​​ൻ അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ക​​​​ദേ​​​​ശം 60 മു​​​​ത​​​​ൽ 90 മൈ​​​​ൽ വ​​​​രെ പ​​​​ടി​​​​ഞ്ഞാ​​​​റു​​​​ള്ള ഈ ​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് നേ​​​​ര​​​​ത്തേ​​​​യു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് കു​​​​ടി​​​​യി​​​​റ​​​​ക്ക​​​​പ്പെ​​​​ട്ട ക്രൈ​​​​സ്ത​​​​വ അ​​​​ഭ​​​​യാ​​​​ർ​​​​ഥി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ​​​​യും അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന കെ​​​​ട്ടി​​​​ട​​​​മാ​​​​ണി​​​​ത്.

നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട മൈ​​​​ക്ക​​​​ൽ മ​​​​ക്ഗി​​​​വ്‌​​​​നി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് സ​​​​മു​​​​ച്ച​​​​യം സ്ഥാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്.

അ​​​​തേ​​​​സ​​​​മ​​​​യം കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ച്ച പാ​​​​ര്‍​പ്പി​​​​ട​​​​സ​​​​മു​​​​ച്ച​​​​യം പു​​​​ന​​​​ര്‍​നി​​​​ര്‍​മി​​​​ക്കു​​​​മെ​​​​ന്ന് നൈ​​​​റ്റ്സ് ഓ​​​​ഫ് കൊ​​​​ളം​​​​ബ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Leader Page

ക്രൈസ്തവപീഡനങ്ങളിൽ വത്തിക്കാൻ നടത്തുന്നത് നയതന്ത്ര ഇടപെടൽ

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​മാ​​യി അ​​ങ്ങേ​​യ്ക്കു ഗാ​​ഢ​​മാ​​യ ബ​​ന്ധ​​മാ​​യി​​രു​​ന്ന​​ല്ലോ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. ലെ​​യോ പാ​​പ്പാ​​യു​​മാ​​യി അ​​ങ്ങ​​യു​​ടെ അ​​ടു​​പ്പം എ​​ങ്ങ​​നെ​​യാ​​ണ്?

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യോ​​ടൊ​​ത്തു​​ള്ള യാ​​ത്ര​​ക​​ൾ എ​​ന്നെ സം​​ബ​​ന്ധി​​ച്ച് ഏ​​റെ ഹൃ​​ദ്യ​​മാ​​യ അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നു. ഞാ​​ൻ ക​​ർ​​ദി​​നാ​​ളാ​​യി​​ട്ടും യാ​​ത്ര​​യു​​ടെ ചു​​മ​​ത​​ല​​യി​​ൽ​​നി​​ന്ന് എ​​ന്നെ മാ​​റ്റി​​യി​​ല്ല. 2025ൽ ​​ഒ​​രു യാ​​ത്ര​​യേ ഉ​​ള്ളൂ, അ​​തു​​കൂ​​ടി ക്ര​മീ​ക​രി​ക്ക​ണ​​മെ​​ന്ന് ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ പ​​റ​​ഞ്ഞി​​രു​​ന്നു. എ​​ന്നാ​​ൽ തു​​ർ​​ക്കി​​യി​​ലേ​​ക്കു നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ആ ​​യാ​​ത്ര ന​​ട​​ന്നി​​ല്ല. പി​​ന്നെ പു​​തി​​യ പാ​​പ്പാ വ​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​ദ‍്യ​​കാ​​ല യാ​​ത്ര​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഒ​​രു​​ക്ക​​ങ്ങ​​ളെ​​ല്ലാം ഞാ​​ൻ ചെ​​യ്തു. ഇ​​പ്പോ​​ൾ പു​​തി​​യ ആ​​ളെ മാ​​ർ​​പാ​​പ്പ വ​​ച്ചി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ൾ മാ​​ർ​​പാ​​പ്പ​​യു​​ടെ യാ​​ത്ര​​ക​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വം എ​​നി​​ക്കി​​ല്ല.

പ​​രി​​ശു​​ദ്ധ പി​​താ​​വി​​ന്‍റെ യാ​​ത്ര​​യി​​ൽ ഒ​​രു ക​​ർ​​ദി​​നാ​​ൾ സം​​ഘ​​മു​​ണ്ട്. അ​​ത് ഓ​​രോ യാ​​ത്ര​​യു​​ടെ​​യും പ്ര​​ത്യേ​​ക​​ത​​ക​​ൾ അ​​നു​​സ​​രി​​ച്ചാ​​ണ്. എ​​ക്യു​​മെ​​നി​​ക്ക​​ൽ സ്വ​ഭാ​വ​മു​ള്ള യാ​​ത്ര​​യാ​​ണെ​​ങ്കി​​ൽ എ​​ക്യു​​മെ​​നി​​സ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും മ​താ​ന്ത​ര സ്വ​ഭാ​വ​മു​ള്ള​താ​​ണെ​​ങ്കി​​ൽ ആ ​​വി​​ഷ​​യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​മാ​​യി​​രി​​ക്കും. അ​​തു​​പോ​​ലെ ഓ​​രോ രാ​​ജ്യ​​ത്തി​​ലേ​​ക്കും പോ​​കു​​ന്പോ​​ൾ ആ ​​രാ​​ജ്യ​​ക്കാ​രാ​യ ക​​ർ​​ദി​​നാ​​ൾ​​മാ​​ർ ഉ​​ണ്ടെ​​ങ്കി​​ൽ അ​​വ​​രെ​​യും സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തും. അ​​ങ്ങ​​നെ​​യു​​ള്ള ചി​​ല വ‍്യ​വ​സ്ഥ​ക​​ളു​​ണ്ട്.

മാ​​ർ​​പാ​​പ്പ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട് ലെ​​യോ പ​​തി​​നാ​​ലാ​​മ​​ൻ എ​​ന്ന പേ​​രു സ്വീ​​ക​​രി​​ച്ച ക​​ർ​​ദി​​നാ​​ൾ റോ​​ബ​​ർ​​ട്ട് ഫ്രാ​​ൻ​​സി​​സ് പ്രെ​​വോ​​സ്റ്റ്, ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യു​​ടെ കാ​​ല​​ത്ത് മെ​​ത്രാ​​ന്മാ​​ർ​ക്കു​വേ​ണ്ടി​യു​ള്ള കാ​​ര‍്യാ​​ല​​യ​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. സാ​​ധാ​​ര​​ണ​​ഗ​​തി​​യി​​ൽ മാ​​ർ​​പാ​​പ്പ​​യു​​ടെ കൂ​​ടെ അ​​ദ്ദേ​​ഹം എ​​ങ്ങും വ​​രേ​​ണ്ട കാ​​ര്യ​​മി​​ല്ല. പ്രോ​​ട്ടോ​​ക്കോ​​ളി​​ലും അ​​തി​​ല്ല. പ​​ക്ഷേ, ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ യൂ​​റോ​​പ്പി​​ലു​​ള്ള എ​​ല്ലാ യാ​​ത്ര​​ക​​ളി​​ലും ക​​ർ​​ദി​​നാ​​ൾ പ്രെ​വോ​​സ്റ്റി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ര് ലി​​സ്റ്റി​​ൽ ഞാ​​ൻ എ​​ഴു​​തി​​ച്ചേ​​ർ​​ത്തി​​രു​​ന്നി​​ല്ല. പ​​ക്ഷേ, യാ​​ത്ര​​ക​​ൾ​​ക്ക് ഏ​​താ​​നും ദി​​വ​​സം മു​​ന്പ് ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ര് ലി​​സ്റ്റി​​ൽ എ​​ഴു​​തി​​ച്ചേ​​ർ​​ക്കു​​മാ​​യി​​രു​​ന്നു. അ​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണെ​​ന്ന് എ​​ല്ലാ​​വ​​രും ചോ​​ദി​​ച്ചു. പ​​ക്ഷേ, അ​​പ്ര​​കാ​​രം അ​​ദ്ദേ​​ഹം യാ​​ത്ര​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന​​തു​​കൊ​​ണ്ട് പി​​താ​​വു​​മാ​​യി എ​​നി​​ക്ക് അ​​ടു​​പ്പ​​വും ബ​​ന്ധ​​വും കൂ​​ടു​​ത​​ലാ​​യി ഉ​​ണ്ടാ​​യി. പി​​ന്നീ​​ട് ഞാ​​ൻ ക​​ർ​​ദി​​നാ​​ളാ​​യി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​ദ്ദേ​​ഹ​​വു​​മാ​​യി കൂ​​ടു​​ത​​ൽ അ​​ടു​​ത്തി​ട​​പ​​ഴ​​കാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ, വി​​വി​​ധ കാ​​ര‍്യാ​​ല​​യ​​ങ്ങ​​ളി​​ലും ഒ​​രു​​മി​​ച്ചു പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. പി​​ന്നീ​​ട് ക​​ർ​​ദി​​നാ​​ൾ പ്രെ​​വോ​​സ്റ്റ് മാ​​ർ​​പാ​​പ്പ​​യാ​​യി ക​​ഴി​​ഞ്ഞ​​പ്പോ​​ൾ എ​​ല്ലാ ര​​ണ്ടു മാ​​സം കൂ​​ടു​​ന്പോ​​ഴും ക​​ർ​​ദി​​നാ​​ൾ​​മാ​​രെ എ​​ല്ലാ​​വ​​രെ​​യും വി​​ളി​​ച്ചു​​കൂ​​ട്ടാ​​റു​​ണ്ട്.

മാ​​ർ​​പാ​​പ്പ​​യു​​ടെ ഇ​​ന്ത്യാ സ​​ന്ദ​​ർ​​ശ​​ന​​കാ​ര‍്യ​ത്തി​ൽ എ​​ന്തെ​​ങ്കി​​ലും പു​​രോ​​ഗ​​തി​​യു​​ണ്ടോ?

ഇ​​ന്ത‍്യ സ​​ന്ദ​​ർ​​ശി​​ക്കു​​ക എ​​ന്ന​​ത് ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യു​​ടെ വ​​ലി​​യ ഒ​​രു സ്വ​​പ്ന​​മാ​​യി​​രു​​ന്നു. അ​​തി​​ന് അ​​നു​​കൂ​​ല​​മാ​​യ നീ​​ക്ക​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​യി​​ട്ടു​​മു​​ണ്ടാ​​യി​​രു​​ന്നു. ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യ്ക്കു പോ​​കാ​​ൻ സാ​​ധി​​ക്കാ​​ത്ത സ്ഥ​​ല​​ങ്ങ​​ൾ​​ക്ക് മു​ൻ​ഗ​ണ​ന കൊ​​ടു​​ക്കു​​ന്ന ശൈ​​ലി​​യാ​​ണ് ലെ​​യോ പാ​​പ്പാ​​യു​​ടേ​​ത്. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന് അ​​ർ​​ജ​​ന്‍റീ​​ന. ഫ്രാ​​ൻ​​സി​​സ് പാ​​പ്പ​​യു​​ടെ സ്വ​​ന്തം നാ​​ടാ​​ണെ​​ങ്കി​​ലും മാ​​ർ​​പാ​​പ്പ​​യാ​​യി​​ക്ക​​ഴി​​ഞ്ഞ് അ​​വി​​ടേ​​ക്ക് ഒ​​രി​​ക്ക​​ലും അ​​ദ്ദേ​​ഹം പോ​​യി​​ട്ടി​​ല്ല. അ​​വി​​ടം സ​​ന്ദ​​ർ​​ശി​​ക്കു​​ക എ​​ന്ന​​ത് അ​​ദ്ദേ​​ഹ​​ത്തി​​ന് താ​​ത്പ​​ര്യ​​മു​​ള്ള കാ​​ര്യ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ക​​ഴി​​ഞ്ഞ ജൂ​​ണി​​ൽ വ​​ത്തി​​ക്കാ​​നി​​ലെ​​ത്തി​​യ അ​​ർ​​ജ​​ന്‍റൈ​​ൻ പ്ര​​സി​​ഡ​​ന്‍റ് ഹാ​​വി​​യ​​ർ മി​​ലൈ മാ​​ർ​​പാ​​പ്പ​​യെ അ​​ർ​​ജ​​ന്‍റീ​​ന​​യി​​ലേ​​ക്കു ക്ഷ​​ണി​​ക്കു​​ക​​യും ലെ​​യോ പാ​​പ്പാ ക്ഷ​​ണം സ്വീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. അ​​ത്ത​​ര​​ത്തി​​ൽ പാ​​പ്പാ​​യു​​ടെ ഇ​​ന്ത്യാ സ​​ന്ദ​​ർ​​ശ​​ന​​വും ഉ​​ണ്ടാ​​കു​​മെ​​ന്നു ക​​രു​​താം.

ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യ്ക്കു വ​​രാ​​ൻ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​തു​​കൊ​​ണ്ട് ലെ​​യോ പാ​​പ്പാ​​യ്ക്ക് ഇ​​ന്ത‍്യ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മു​​ണ്ട്. സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​തു കാ​ണി​ക്കു​ന്ന​ത്.

മ​​താ​​ന്ത​​ര സം​​വാ​​ദ​​ത്തി​​നാ​​യു​​ള്ള കാ​​ര‍്യാ​​ല​​യ​​ത്തി​​ന്‍റെ പ​​ദ്ധ​​തി​​ക​​ൾ വി​​ശ​​ദ​​മാ​​ക്കാ​​മോ?

കാ​​ര‍്യാ​​ല​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്ഥി​​ര​​മാ​​യു​​ള്ള മ​​താ​​ന്ത​​ര സം​​വാ​​ദ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നു​​ണ്ട്. ജ​​നു​​വ​​രി​​യി​​ൽ ഇ​​റാ​​ക്കി​​ൽ​​വ​​ച്ച് ഒ​​രു സം​​വാ​​ദം ന​​ട​​ന്നി​​രു​​ന്നു. ര​​ണ്ടു വ​​ർ​​ഷം കൂ​​ടു​​ന്പോ​​ൾ ഒ​​രി​​ക്ക​​ൽ വ​​ത്തി​​ക്കാ​​നി​​ൽ​​വ​​ച്ചും പി​​ന്നീ​​ട് ഇ​​റാ​​ക്കി​​ലു​​മാ​​യി സം​​വാ​​ദ​​ങ്ങ​​ൾ സ്ഥി​​ര​​മാ​​യി ന​​ട​​ക്കു​​ന്ന​​താ​​ണ്. ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള മെ​​ത്രാ​​ൻ സം​​ഘ​​ങ്ങ​​ൾ വ​​ത്തി​​ക്കാ​​നി​​ലേ​​ക്കു വ​​രു​​ന്പോ​​ൾ അ​​വ​​രു​​മാ​​യു​​ള്ള സ​​ന്ദ​​ർ​​ശ​​ന​​മു​​ണ്ട്. ഈ ​​വ​​ർ​​ഷ​​ത്തെ പ്ര​​ത്യേ​​ക പ​​രി​​പാ​​ടി വി​​ശു​​ദ്ധ ജോ​​ണ്‍ പോ​​ൾ ര​​ണ്ടാ​​മ​​ൻ മാ​​ർ​​പാ​​പ്പ 1986ൽ ​​അ​​സീ​​സി​​യി​​ൽ വി​​ളി​​ച്ചു​​കൂ​​ട്ടി​​യ സ​​ർ​​വ​​മ​​ത സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ റൂ​​ബി ജൂ​​ബി​​ലി ആ​​ഘോ​​ഷ​​മാ​​ണ്. അ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​ക്‌ടോ​​ബ​​റി​​ൽ അ​​സീ​​സി​​യി​​ൽ സ​​ർ​​വ​​മ​​ത സ​​മ്മേ​​ള​​നം വി​​പു​​ല​​മാ​​യ രീ​​തി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ പ​​ദ്ധ​​തി​​യി​​ടു​​ന്നു.

ഇ​​ത​​ര​​മ​​ത വി​​ദ്വേ​​ഷ​​വും മ​​ത​​സ്പ​​ർ​​ധ​​യും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വ്യാ​​പി​​ച്ച​​താ​​യി കാ​​ണാം. ഇ​​തേ​​ക്കു​​റി​​ച്ച് പി​​താ​​വി​​ന്‍റെ കാ​​ഴ്ച​​പ്പാ​​ട് എ​​ന്താ​​ണ്?

ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ പ​​റ​​ഞ്ഞ​​തു​​പോ​​ലെ മാ​​റ്റ​​ത്തി​​ന്‍റെ ഒ​​രു യു​​ഗ​​ത്തി​​ല​​ല്ല, മ​​റി​​ച്ച് യു​​ഗ​​ത്തി​​ന്‍റെ മാ​​റ്റ​​ത്തി​​ലാ​​ണ് നാം ​​ജീ​​വി​​ക്കു​​ന്ന​​ത്. ന​​മു​​ക്ക​​റി​​യാം യു​​ദ്ധ​​വും മ​​റ്റും​​മൂ​​ലം അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടി​​യ ഒ​​രു കാ​​ല​​ഘ​​ട്ട​​മാ​​ണി​​ത്. അ​​തു​​പോ​​ലെ​​ത​​ന്നെ ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക മേ​​ഖ​​ല​​ക​​ളി​​ലും വാ​​ർ​​ത്താ​​മാ​​ധ്യ​​മ​​രം​​ഗ​​ത്തും ഒ​​രു​​പാ​​ട് വ​​ള​​ർ​​ച്ച​​യു​​ണ്ടെ​​ങ്കി​​ലും മ​​നു​​ഷ‍്യ​​രി​​ൽ സ്വാ​​ർ​​ഥ​​ത​​യു​​ടെ അം​​ശം വ​​ർ​​ധി​​ച്ചു​​വെ​​ന്നു​​ള്ള​​ത് സ​​ത്യ​​മാ​​ണ്. മ​​ത​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ വ​​ള​​ച്ചൊ​​ടി​​ക്കു​​ന്ന​​തി​​ലൂ​​ടെ സ്വാ​​ർ​​ഥ​​ത വ​​ള​​ർ​​ത്ത​​ൽ എ​​ളു​​പ്പ​​മാ​​കു​​ന്നു. സ്വ​​ന്തം കാ​​ര്യം എ​​ളു​​പ്പ​​ത്തി​​ൽ നേ​​ടാ​​ൻ അ​​തു​​വ​​ഴി സാ​​ധി​​ക്കു​​ന്നു. എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും അ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​നം കാ​​ണു​​ന്നു​​ണ്ട്.

ഇ​​ന്ത്യ​​യി​​ൽ ക്രൈ​​സ്ത​​വ​​ർ​​ക്കു​​ നേ​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണം വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന​​താ​​യി സി​​ബി​​സി​​ഐ​ അ​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു​​ണ്ട്. വ​​ത്തി​​ക്കാ​​ന്‍റെ ശ്ര​​ദ്ധ​​യി​​ലേ​​ക്ക് ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​​യി​​ട്ടു​​ണ്ടോ?

ലെ​​യോ പാ​​പ്പാ ഈ ​​വ​​ർ​​ഷ​​മാ​​ദ്യം വി​​വി​​ധ രാ​​ജ‍്യ​​ങ്ങ​​ളു​​ടെ ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ളെ സം​​ബോ​​ധ​​ന ചെ​​യ്തു​​കൊ​​ണ്ടു ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ, മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ പേ​​രി​​ൽ ലോ​​ക​​ത്തി​​ലെ 64 ശ​​ത​​മാ​​നം ആ​​ൾ​​ക്കാ​​ർ വേ​​ദ​​നി​​ക്കു​​ന്നു​​വെ​​ന്നു പ​​റ​​ഞ്ഞി​​രു​​ന്നു. അ​​തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക്രൈ​​സ്ത​​വ​​രാ​​ണ്. ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള ക്രൈ​​സ്ത​​വ പീ​​ഡ​​ന​​ങ്ങ​​ൾ വ​​ത്തി​​ക്കാ​​ന് അ​​റി​​വു​​ള്ള​​താ​​ണ്. ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ൽ അ​​ക്കാ​​ര‍്യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്നു​​മു‌​​ണ്ട്. ഇ​​ന്ത‍്യ​​യു​​ടെ പ്ര​​തി​​നി​​ധി വ​​ത്തി​​ക്കാ​​നി​​ലും വ​​ത്തി​​ക്കാ​​ന്‍റെ പ്ര​​തി​​നി​​ധി ന‍്യൂ​​ഡ​​ൽ​​ഹി​​യു​​മു‌​​ണ്ട്. പ​​റ​​യാ​​നു​​ള്ള കാ​​ര‍്യ​​ങ്ങ​​ൾ ആ​​ദ​​ര​​വോ​​ടു​​കൂ​​ടി പ​​റ​​യാ​​റു​​ണ്ട്. ന​​യ​​ത​​ന്ത്ര​​ബ​​ന്ധ​​ങ്ങ​​ൾ​​ക്കു വ​​ലി​​യ ഔ​​ന്ന​ത‍്യ​​മു​​ണ്ട്. അ​​തി​​നാ​​ൽ​​ത​​ന്നെ ഇ​​ക്കാ​​ര‍്യ​​ങ്ങ​​ളും അ​​ത്ത​​ര​​ത്തി​​ലാ​​ണ് കൈ​​കാ​​ര‍്യം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​ത്. ഇ​​ക്കാ​​ല​​ത്തെ ഒ​​രു പ്ര​​ത്യേ​​ക​​ത സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പോ​​സ്റ്റ് ചെ​​യ്യു​​ന്ന​​തു​​ മാ​​ത്ര​​മാ​​ണ് സ​​ത്യ​​മെ​​ന്നു ധാ​രാ​ളം​പേ​ർ ചി​​ന്തി​​ക്കു​​ന്നു എ​​ന്ന​​താ​​ണ്. ന​​യ​​ത​​ന്ത്ര​​ബ​​ന്ധ​​ങ്ങ​​ൾ ഏ​​റെ​​യു​​ള്ള രാ​​ജ്യ​​മാ​​ണ് വ​​ത്തി​​ക്കാ​​ൻ. മാ​​ർ​​പാ​​പ്പ ന​​മ്മോ​​ടു പ​​റ​​യു​​ന്ന കാ​​ര്യ​​ങ്ങ​​ൾ മാ​​ത്ര​​മേ ന​​മ്മ​​ൾ അ​​റി​​യു​​ന്നു​​ള്ളൂ എ​​ന്ന​​താ​​ണ് കാ​​ര്യം. അ​​തി​​ന​​പ്പു​​റം ന​​യ​​ത​​ന്ത്ര​​ത​​ല​​ത്തി​​ൽ വി​​ഷ​​യ​​ങ്ങ​​ൾ കൈ​​കാ​​ര‍്യം ചെ​​യ്യ​​പ്പെ​​ടു​​ന്നു​​ണ്ട്.

ഇ​​സ്‌​​ലാ​​മി​​ക തീ​​വ്ര​​വാ​​ദ​​ത്തെ​​യും ഐ​​എ​​സ് അ​​ട​​ക്ക​​മു​​ള്ള ഭീ​​ക​​ര​​വാ​​ദ​​ത്തെ​​യും എ​​തി​​ർ​​ക്കു​​ന്ന​​തി​​ൽ വ​​ത്തി​​ക്കാ​​ന് തീ​​വ്ര​​ത പോ​​രെ​​ന്ന വി​​മ​​ർ​​ശ​​ന​​ത്തെ എ​​ങ്ങ​​നെ കാ​​ണു​​ന്നു?

മ​​ത​​തീ​​വ്ര​​വാ​​ദ​​ത്തി​​നും ഭീ​​ക​​ര​​വാ​​ദ​​ത്തി​​നു​​മെ​​തി​​രേ​​യു​​ള്ള വ​​ത്തി​​ക്കാ​​ന്‍റെ ഉ​​റ​​ച്ച സ്വ​​ര​​ത്തി​​ന് ഏ​​റ്റ​​വും വ​​ലി​​യ തെ​​ളി​​വാ​​ണ് ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ അ​​ബു​​ദാ​​ബി​​യി​​ൽ ഒ​​പ്പി​​ട്ട മ​​നു​​ഷ‍്യ​​സാ​​ഹോ​​ദ​​ര‍്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള രേ​​ഖ. മ​​ത​​തീ​​വ്ര​​വാ​​ദ​​ത്തെ എ​​തി​​ർ​​ക്കു​​ന്ന​​തി​​ൽ വ​​ത്തി​​ക്കാ​​ന്‍റെ പ​​ങ്ക് അ​​ത് വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്. അ​ൽ​ അ​സ്ഹ​റി​ലെ ഗ്രാ​​ൻ​​ഡ് ഇ​​മാം അ​ഹ​മ്മ​ദ് അ​ൽ ത​യ്യി​ബു​മാ​യി ചേ​​ർ​​ന്ന് ആ​​ദ്യ​​മാ​​യാ​​ണ് ഒ​​രു മാ​​ർ​​പാ​​പ്പ ഇ​​പ്ര​​കാ​​ര​​മു​​ള്ള ഒ​​രു രേ​​ഖ​​യു​​ണ്ടാ​​ക്കി​​യ​​ത്. അ​​തു​​വ​​ഴി മ​​താ​​ന്ത​​ര​​സം​​വാ​​ദ​​ത്തി​​ന്‍റെ ശ്രേ​​ഷ്ഠ​​ത​​യെ​​ക്കു​​റി​​ച്ചും അ​​തു​​പോ​​ലെ​​ത​​ന്നെ മ​​ത​​തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രേ​​യും മ​​റ്റും ഔ​​ദ്യോ​​ഗി​​ക​​മാ​​യി നി​​ല​​പാ​​ടു​​ക​​ളെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചു.

വ​​ത്തി​​ക്കാ​​ൻ മ​​റ്റു രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ചേ​​ർ​​ന്നു​​ ന​​ട​​ത്തു​​ന്ന സ്ഥി​​ര​​മാ​​യ സം​​വാ​​ദ​​ങ്ങ​​ളു​​ണ്ട്. രാ​​ജ‍്യ​​ങ്ങ​​ളു​​ടെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ച് അ​​വി​​ടെ​​ പോ​​യി ന​​ട​​ത്തു​​ന്ന പ്രോ​​ഗ്രാ​​മു​​ക​​ളു‌​​ണ്ട്. അ​​തി​​ലൊ​​ക്കെ വ്യ​​ക്ത​​മാ​​കു​​ന്ന​​ത് രാ​​ഷ്‌​​ട്ര​​നേ​​താ​​ക്ക​​ൾ​​ക്കും യ​​ഥാ​​ർ​​ഥ മ​​ത​​നേ​​താ​​ക്ക​​ൾ​​ക്കും ഒ​​രി​​ക്ക​​ലും അ​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ തീ​​വ്ര​​നി​​ല​​പാ​​ടെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല എ​​ന്നാ​​ണ്.

ക​​ഴി​​ഞ്ഞ ന​​വം​​ബ​​ർ 21ന് ​​അ​​ങ്ങ് ദീ​​പി​​ക​​യി​​ൽ എ​​ഴു​​തി​​യ ലേ​​ഖ​​ന​​ത്തി​​ൽ പ​​റ​​യു​​ന്ന​​തു​​പോ​​ലെ, എ​​ല്ലാ മ​​ത​​ങ്ങ​​ളും ശ​​രി​​യാ​​ണെ​​ന്നു വാ​​ദി​​ച്ചാ​​ൽ ക്രി​​സ്തു​​മ​​ത​​ത്തി​​ന്‍റെ അ​​ന​​ന്യ​​ത എ​​ങ്ങ​​നെ​​യാ​​ണ് ന്യാ​​യീ​​ക​​രി​​ക്കു​​ക?

മ​​താ​​ന്ത​​ര സം​​വാ​​ദ​​ത്തി​​ന്‍റെ മേ​​ഖ​​ല​​യി​​ൽ ന​​മ്മു​​ടെ പ​​രി​​ശ്ര​​മ​​മെ​​ന്ന​​ത് എ​​ല്ലാ മ​​ത​​ങ്ങ​​ളെ​​യും തു​​ല്യ​​മാ​​യി ക​​ണ്ട് ബ​​ഹു​​മാ​​നി​​ക്കു​​ക എ​​ന്നു​​ള്ള​​താ​​ണ്. ക്രി​​സ്തു​​മ​​ത​​ത്തി​​ന്‍റെ അ​​ന​​ന്യ​​ത​​യി​​ൽ വി​​ശ്വ​​സി​​ക്കു​​ന്ന​​ത് ക്രി​​സ്ത്യാ​​നി​​ക​​ളാ​​ണ്. എ​​ന്‍റെ മ​​ത​​മാ​​ണു ശ​​രി എ​​ന്ന വി​​ശ്വാ​​സ​​ത്തി​​ൽ​​നി​​ന്നാ​​ണ് ന​​മ്മ​​ൾ അ​​തി​​നു ജീ​​വ​​ൻ കൊ​​ടു​​ക്കാ​​ൻ​​വ​​രെ ത​​യാ​​റാ​​കു​​ന്ന​​ത്. ലെ​​യോ മാ​​ർ​​പാ​​പ്പ​​ത​​ന്നെ പ​​റ​​യു​​ന്ന​​തു​​പോ​​ലെ മ​​താ​​ന്ത​​ര സം​​വാ​​ദം എ​​ന്ന​​ത് കേ​​വ​​ല​​മൊ​​രു പ​​രി​​പാ​​ടി​​യ​​ല്ല, ന​​മു​​ക്കു​​ള്ള ബോ​​ധ‍്യ​​മാ​​ണ്.

ബ​​ന​​ഡി​​ക്ട് പാ​​പ്പാ പ​​റ​​ഞ്ഞ​​തു​​പോ​​ലെ ന​​മ്മ​​ൾ വി​​ശ്വാ​​സം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​ത് നി​​ർ​​ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​ലൂ​​ടെ​​യോ ഏ​​തെ​​ങ്കി​​ലും സ്വാ​​ധീ​​നം ചെ​​ലു​​ത്തി​​യോ അ​​ല്ല. ന​​മ്മ​​ൾ ജീ​​വി​​ച്ചു​​കാ​​ണി​​ച്ചു​​കൊ​​ണ്ടാ​​ണ് മ​​തം പ്ര​​ച​​രി​​പ്പി​​ക്കേ​​ണ്ട​​ത്. ഇ​​തൊ​​രു മ​​ത്സ​​ര​​മാ​​ണ്. ഏ​​റ്റ​​വും ന​​ല്ല​​ത് സ​​മൂ​​ഹ​​ത്തി​​ന്‍റെ മു​​ന്നി​​ലേ​​ക്ക് എ​​ടു​​ത്തു​​വ​​യ്ക്കാ​​ൻ നാം ​​മ​​ത്സ​​രി​​ക്ക​​ണം. അ​​ല്ലാ​​തെ ത​​ന്ത്ര​​മോ കു​​ത​​ന്ത്ര​​മോ അ​​ല്ല. എ​​ന്‍റെ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ശ്രേ​​ഷ്ഠ​​ത മ​​റ്റു മ​​ത​​ങ്ങ​​ൾ​​ക്കു മു​​മ്പി​​ലേ​​ക്ക് എ​​ടു​​ത്തു​​കാ​​ട്ടാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ​​ത്. അ​​പ്പോ​​ൾ നി​​ർ​​ബ​​ന്ധി​​ത മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​​ത്തി​​ന്‍റെ ആ​​വ​​ശ്യ​​മി​​ല്ല. 

District News

ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ചാ​ര​ണ​ജാ​ഥ

പ​ത്ത​നം​തി​ട്ട: വ​ർ​ധി​ച്ചു​വ​രു​ന്ന ക്രൈ​സ്ത​വ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ നാ​ഷ​ണ​ല്‍ ക്രി​സ്ത്യ​ന്‍ അ​ലൈ​ന്‍​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ ക്രൈ​സ്ത​വ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 16, 17 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തും.

വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ​യു​ടെ ആ​ദ്യ​ദി​നം കോ​ന്നി ത​ണ്ണി​ത്തോ​ട് തൂ​മ്പാ​ക്കു​ളം സെ​ന്‍റ് മേ​രി​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ര്യാ​ക്കോ​സ് മാ​ര്‍ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് ജോ​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. കോ​ന്നി, റാ​ന്നി, അ​ടൂ​ര്‍ അ​സം​ബ്ലി​ക​ളി​ലെ പ്ര​ച​ാര​ണ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​രം അ​ടൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യൂ​സ് മാ​ര്‍ സെ​റാ​ഫിം എ​പ്പി​സ്‌​കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ര​ണ്ടാം ദി​ന റാ​ലി തി​രു​വ​ല്ല എ​സ് സി​എ​സ് ജം​ഗ്ഷ​നി​ല്‍ മാ​ര്‍​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും.

ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ചി​ന്‍റെ അ​ധ്യ​ക്ഷ​ന്‍ സാ​മു​വേ​ല്‍ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ആ​ര്‍​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പാ​സ്റ്റ​ര്‍ ജെ. ​ജോ​സ​ഫ്, പാ​സ്റ്റ​ര്‍ രാ​ജു പൂ​വ​ക്കാ​ല തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദേ​ശം ന​ല്‍​കും. തി​രു​വ​ല്ല ആ​റ​ന്മു​ള അ​സം​ബ്ലി​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം സ​മാ​പ​ന സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട​യി​ല്‍ ബി​ഷ​പ് ഡോ. ​ഉ​മ്മ​ന്‍ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ റ​വ. എ. ​ആ​ർ. നോ​ബി​ള്‍, അ​നീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്

Leader Page

തുർക്കിയുടെ ക്രൈസ്തവ പാരന്പര്യം

ലെ​​​​​​​​യോ മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​​യു​​​​​​​​ടെ തു​​​​​​​​ർ​​​​​​​​ക്കി സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശ​​​​​​​​ന​​​​​​​​വും 1,700 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​മു​​​​​​​​ന്പ് ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ ഒ​​​​​​​​ന്നാ​​​​​​​​മ​​​​​​​​ത്തെ സാ​​​​​​​​ർ​​​​​​​​വ​​​​​​​​ത്രി​​​​​​​​ക സൂ​​​​​​​​ന​​​​​​​​ഹ​​​​​​​​ദോ​​​​​​​​സ് ന​​​​​​​​ട​​​​​​​​ന്ന അ​​​​​​​​തി​​​​​​​​പു​​​​​​​​രാ​​​​​​​​ത​​​​​​​​ന​​​​​​​​മാ​​​​​​​​യ നി​​​​​​​​ഖ്യാ(ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ ഇ​​​​​​​​സ്നി​​​​​​​​ക്)യി​​​​​​​​ൽ കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ ഓ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ഡോ​​​​​​​​ക്സ് എ​​​​​​​​ക്യു​​​​​​​​മെ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കീ​​​​​​​​സ് ബ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ലോ​​​​​​​​മി​​​​​​​​യോ ഒ​​​​​​​​ന്നാ​​​​​​​​മ​​​​​​​​നു​​​​​​​​മൊ​​​​​​​​ത്തു ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ എ​​​​​​​​ക്യു​​​​​​​​മെ​​​​​​​​നി​​​​​​​​ക്ക​​​​​​​​ൽ പ്രാ​​​​​​​​ർ​​​​​​​​ഥ​​​​​​​​ന​​​​​​​​യും തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​മാ​​​​​​​​യ ച​​​​​​​​രി​​​​​​​​ത്ര​​​​​​​​പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​വും, ആ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ സ​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യ​​​​​​​​വും എ​​​​​​​​ന്തെ​​​​​​​​ന്നു പ​​​​​​​​ഠി​​​​​​​​ക്കാ​​​​​​​​ൻ പ​​​​​​​​ല​​​​​​​​ർ​​​​​​​​ക്കും പ്ര​​​​​​​​ചോ​​​​​​​​ദ​​​​​​​​ന​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു​​​​​​​​ണ്ട്. ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്തെ പ​​​​​​​​ല പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​​​​​വി​​​​​​​​ടെ ജ​​​​​​​​നി​​​​​​​​ച്ച്, ജീ​​​​​​​​വി​​​​​​​​ച്ച്, പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ച്, മ​​​​​​​​രി​​​​​​​​ച്ച പ​​​​​​​​ല വ​​​​​​​​ലി​​​​​​​​യ വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​ളും അ​​​​​​​​നേ​​​​​​​​കം ച​​​​​​​​രി​​​​​​​​ത്ര​​​​​​​​സം​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളും ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ പ​​​​​​​​ള്ളി​​​​​​​​ക​​​​​​​​ളും ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്ത് ന​​​​​​​​ട​​​​​​​​ന്ന സ​​​​​​​​ഭാ​​​​​​​​ കൗ​​​​​​​​ണ്‍സി​​​​​​​​ലു​​​​​​​​ക​​​​​​​​ളു​​​​​​​​മെ​​​​​​​​ല്ലാം തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യു​​​​​​​​ടെ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യം പ​​​​​​​​ഠി​​​​​​​​ക്കാ​​​​​​​​ൻ ന​​​​​​​​മ്മെ സ​​​​​​​​ഹാ​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന ഘ​​​​​​​​ട​​​​​​​​ക​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ്. 13-ാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രെ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ന്ന് ഒ​​​​​​രു ശ​​​​​​ത​​​​​​മാ​​​​​​ന​​​​​​ത്തി​​​​​​ൽ​​​​​​ താ​​​​​​​​ഴെ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​യി ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​ർ കു​​​​​​​​റ​​​​​​​​ഞ്ഞ​​​​​​തി​​​​​​ന് വി​​​​​​​​വി​​​​​​​​ധ​​ കാ​​​​​​​​ര​​​​​​​​ണ​​​​​​​​ങ്ങ​​​​​​ളു​​​​​​ണ്ട്.

ഭൂ​​​​​​​​മി​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​വും രാ​​ഷ്‌​​ട്രീ​​​​​​യ​​​​​​​​ സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളും

ഏ​​​​​​​​ഷ്യാ ​​വ​​​​​​​​ൻ​​​​​​​​ക​​​​​​​​ര​​​​​​​​യു​​​​​​ടെ പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റെ അ​​​​​​​​റ്റ​​​​​​​​ത്തു​​​​​​​​ള്ള ഏ​​​​​​​​ഷ്യാ​​​​​​​​ മൈ​​​​​​​​ന​​​​​​​​ർ അ​​​​​​​​ഥ​​​​​​​​വാ അ​​​​​​​​ന​​​​​​​​തോ​​​​​​​​ലി​​​​​​​​യ ഉ​​​​​​​​പ​​​​​​​​ദ്വീ​​​​​​​​പി​​​​​​​​ലും യൂ​​​​​​​​റോ​​​​​​​​പ്യ​​​​​​​​ൻ വ​​​​​​​​ൻ​​​​​​​​ക​​​​​​​​ര​​​​​​​​യു​​​​​​​​ടെ കി​​​​​​​​ഴ​​​​​​​​ക്കേ അ​​​​​​​​റ്റ​​​​​​​​ത്തു​​​​​​​​ള്ള ബാ​​​​​​​​ൾ​​​​​​​​ക്ക​​​​​​​​ൻ പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തെ ത്രേ​​​​​​​​സി​​​​​​ലു​​​​​​​​മാ​​​​​​​​യി വ്യാ​​​​​​​​പി​​​​​​​​ച്ചു​​​​​​​​കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന ഒ​​​​​​​​രു യൂ​​​​​​​​റേ​​​​​​​​ഷ്യ​​​​​​​​ൻ രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​ണ് തു​​​​​​​​ർ​​​​​​​​ക്കി. പു​​​​​​​​രാ​​​​​​​​ത​​​​​​​​ന നാ​​​​​​​​ഗ​​​​​​​​രി​​​​​​​​ക​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​ന്നാ​​​​​​​​യ തു​​​​​​​​ർ​​​​​​​​ക്കി ക്രി​​​​​​​​സ്ത്വ​​​​​​​​ബ്ദം 11-ാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ൽ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ൾ ഏ​​​​​​​​ഷ്യാ​​​​​​​​ മൈ​​​​​​​​ന​​​​​​​​റി​​​​​​​​ൽ എ​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തു​​​​​​​​വ​​​​​​​​രെ ഹി​​​​​​​​റ്റൈറ്റ്, പേ​​​​​​​​ർ​​​​​​​​ഷ്യ​​​​​​​​ൻ, ഗ്രീ​​​​​​​​ക്ക്, റോ​​​​​​​​മ​​​​​​​​ൻ സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. റോ​​​​​​​​മ​​​​​​​​ൻ കാ​​​​​​​​ല​​​​​​​​ത്ത്, എ​​ഡി നാ​​​​​​​​ലാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ൽ, റോ​​​​​​​​മാ​​​​​​​​ സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ കി​​​​​​​​ഴ​​​​​​​​ക്ക്-​​​​​​പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റ് വി​​​​​​​​ഭ​​​​​​​​ജ​​​​​​​​ന​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് ഏ​​​​​​​​ഷ്യാ​​​​​​​​ മൈ​​​​​​​​ന​​​​​​​​ർ (ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യു​​​​​​​​ടെ 95 ശ​​​​​​​​ത​​​​​​​​മാ​​​​​​​​ന​​​​​​​​വും) കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ റോ​​​​​​​​മാ​​​​​​​​ സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​യി. ബിസി ഒ​​​​​​​​ന്നാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ൽ റോ​​​​​​​​മാ ​​​​​​​​സാ​​​​​​​​മ്രാ​​​​​​​​ജ്യം നി​​​​​​​​ല​​​​​​​​വി​​​​​​​​ൽ വ​​​​​​​​ന്ന​​​​​​​​പ്പോ​​​​​​​​ൾ ഏ​​​​​​​​ഷ്യാ​​​​​​​​ വ​​​​​​​​ൻ​​​​​​​​ക​​​​​​​​ര​​​​​​​​യു​​​​​​​​ടെ പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റു​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്ത് പേ​​​​​​​​ർ​​​​​​​​ഷ്യ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്ത റോ​​​​​​​​മാ അ​​​​​​​​ധീ​​​​​​​​ന​​​​​​​​ത​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തെ ഏ​​​​​​​​ഷ്യാ ​​​​​​​​മൈ​​​​​​​​ന​​​​​​​​ർ എ​​​​​​​​ന്ന പേ​​​​​​​​രി​​​​​​​​ൽ ഒ​​​​​​​​രു റോ​​​​​​​​മ​​​​​​​​ൻ പ്ര​​​​​​​​വി​​​​​​​​ശ്യ​​​​​​​​യാ​​​​​​​​ക്കി. വ​​​​​​​​ട​​​​​​​​ക്ക് ബോ​​​​​​​​സ്ഫ​​​​​​​​റ​​​​​​​​സും തെ​​​​​​​​ക്ക് ഡാ​​​​​​​​ർ​​​​​​​​ഡ​​​​​​​​ന​​​​​​​​ൽ​​​​​​​​സും ക​​​​​​​​ട​​​​​​​​ലി​​​​​​​​ടു​​​​​​​​ക്കു​​​​​​​​ക​​​​​​​​ൾ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യെ ക​​​​​​​​രി​​​​​​​​ങ്ക​​​​​​​​ട​​​​​​​​ലും മെ​​​​​​​​ഡി​​​​​​​​റ്റ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ ക​​​​​​​​ട​​​​​​​​ലു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. കി​​​​​​​​ഴ​​​​​​​​ക്കി​​​​​​​​നെ​​​​​​​​യും പ​​​​​​​​ടി​​​​​​​​ഞ്ഞാ​​​​​​​​റി​​​​​​​​നെ​​​​​​​​യും ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ര, വ്യോ​​​​​​​​മ​​​​​​​​പാ​​​​​​​​ത​​​​​​​​ക​​​​​​​​ൾ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യി​​​​​​​​ലൂ​​​​​​​​ടെ​​​​​​യാ​​​​​​ണ് ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​വ​​​​​​സ്തു​​​​​​ത​​​​​​ക​​​​​​ൾ ഈ ​​​​​​​​രാ​​​​​​​​ജ്യ​​​​​​​​ത്തെ വ​​​​​​​​ള​​​​​​​​രെ ത​​​​​​​​ന്ത്ര​​​​​​​​പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ള്ള ഒ​​​​​​​​രു ഭൂ​​​​​​​​ഖ​​​​​​​​ണ്ഡാ​​​​​​​​ന്ത​​​​​​​​ര പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ന്നു.

മ​​​​​​​​ധ്യ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്ത് അ​​​​​​​​റ​​​​​​​​ബി, ഇ​​​​​​​​റേ​​​​​​​​നി​​​​​​​​യ​​​​​​​​ൻ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കൂ​​​​​​​​ടാ​​​​​​​​തെ 11-ാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ൽ പ്ര​​​​​​​​ബ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക​​​​​​​​യും അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​രി​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത ഒ​​​​​​​​രു ജ​​​​​​​​ന​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​മാ​​​​​​​​ണ് തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ൾ. മ​​​​​​​​ധ്യേ​​​​​​​​ഷ്യ​​​​​​​​യി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന് മ​​​​​​​​ധ്യ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തേ​​​​​​​​ക്കു​​​​​​​​ വ​​​​​​​​ന്ന ഒ​​​​​​​​രു നൊ​​​​​​​​മാ​​​​​​​​ഡി​​​​​​​​ക് ജ​​​​​​​​ന​​​​​​​​ത​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ. കാ​​​​​​​​ല​​​​​​​​ക്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​വ​​​​​​​​ർ ഇ​​​​​​​​സ്‌ലാം​​​​​​​​ മ​​​​​​​​തം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു. യു​​​​​​​​ദ്ധ​​​​​​​​നി​​​​​​​​പു​​​​​​​​ണ​​​​​​​​രാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​ർ അ​​​​​​​​ടി​​​​​​​​മ​​​​​​​​ക​​​​​​​​ളും സൈ​​​​​​​​നി​​​​​​​​ക​​​​​​​​രു​​​​​​​​മാ​​​​​​​​യി അ​​​​​​​​ബാ​​​​​​​​സി​​​​​​​​ഡ്, സ​​​​​​​​മ​​​​​​​​നി​​​​​​​​ഡ്, ഗ​​​​​​​​ഡ്നാ​​​​​​​​വി​​​​​​​​ഡ്, ബു​​​​​​​​യി​​​​​​​​ദ് ഭ​​​​​​​​ര​​​​​​​​ണ​​​​​​​​കാ​​​​​​​​ല​​​​​​​​ത്തെ​​​​​​​​ല്ലാം സേ​​​​​​​​വ​​​​​​​​ന​​​​​​​​മ​​​​​​​​നു​​​​​​​​ഷ്ഠി​​​​​​​​ച്ചു. സു​​​​​​​​ന്നി വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ഓ​​​​​​​​ഗ​​​​​​​​സ് വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ട്ട ഇ​​​​​​​​വ​​​​​​​​ർ 11-13 നൂ​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​റാ​​​​​​​​ൻ, സി​​​​​​​​റി​​​​​​​​യ, പ​​​​​​​​ല​​​​​​​​സ്തീ​​​​​​​​ന, അ​​​​​​​​ന​​​​​​​​തോ​​​​​​​​ലി​​​​​​​​യ അ​​​​​​​​ഥ​​​​​​​​വാ ഏ​​​​​​​​ഷ്യാ​​​​​​​​മൈ​​​​​​​​ന​​​​​​​​ർ (ഇ​​​​​​​​പ്പോ​​​​​​​​ഴ​​​​​​​​ത്തെ തു​​​​​​​​ർ​​​​​​​​ക്കി) എ​​​​​​​​ന്നി​​​​​​​​വി​​​​​​ട​​​​​​​​ങ്ങളി​​​​​​​​ലെ​​​​​​​​ല്ലാം അ​​​​​​​​ധി​​​​​​​​കാ​​​​​​​​രം സ്ഥാ​​​​​​​​പി​​​​​​​​ച്ച് മ​​​​​​​​ധ്യേ​​​​​​​​ഷ്യ​​​​​​​​യും പൂ​​​​​​​​ർ​​​​​​​​വ​​​​​​​​ഭാ​​​​​​​​ഗ​​​​​​​​വും ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഒ​​​​​​​​രു സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന് രൂ​​​​​​​​പം കൊ​​​​​​​​ടു​​​​​​​​ത്തു. 1070ൽ ​​​​​​​​മാ​​​​​​​​ൻ​​​​​​​​സി​​​​​​​​ക്ക​​​​​​​​ട്ട് യു​​​​​​​​ദ്ധ​​​​​​​​ത്തി​​​​​​​​ൽ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ൾ ശ​​​​​​​​ക്ത​​​​​​​​രാ​​​​​​​​യ ബൈ​​​​​​​​സ​​​​​​​​ന്‍റൈ​​​​​​​​നെ പ​​​​​​​​രാ​​​​​​​​ജ​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി 1071ൽ ​​​​​​​​നി​​​​​​​​ഖ്യ​​​​​​​​യും 1080ൽ ​​​​​​​​അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​യും പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്തു. 1092ൽ ​​​​​​​​ഇ​​​​​​​​സ്‌ലാ​​​​​​​​മി​​​​​​​​ക അ​​​​​​​​ബാ​​​​​​​​സി​​​​​​​​ഡ് വം​​​​​​​​ശം ഭ​​​​​​​​രി​​​​​​​​ച്ചി​​​​​​​​രു​​​​​​​​ന്ന സി​​​​​​​​റി​​​​​​​​യ​​​​​​​​യും പ​​​​​​​​ല​​​​​​​​സ്തീന​​​​​​​​യും തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ൾ കീ​​​​​​​​ഴ്പ്പെ​​​​​​​​ടു​​​​​​​​ത്തി. സെ​​​​​​​​ൽ​​​​​​​​യു​​​​​​​​ക്ക് തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഏ​​​​​​​​ഷ്യാ​​​​​​​​മൈ​​​​​​​​ന​​​​​​​​റി​​​​​​​​ലെത്തി​​​​​​​​യ ആ​​​​​​​​ദ്യ തു​​​​​​​​ർ​​​​​​​​ക്കി വം​​​​​​​​ശ​​​​​​​​ജ​​​​​​​​ർ. അ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​ത്തി​​​​​​​​നും ആ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യ​​​​​​​​ത്തി​​​​​​​​നും വേ​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ള്ള വി​​​​​​​​വി​​​​​​​​ധ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ വം​​​​​​​​ശ​​​​​​​​ജ​​​​​​​​രു​​​​​​​​ടെ പ​​​​​​​​ര​​​​​​​​സ്പ​​​​​​​​ര​​​​​​​​ പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഓ​​​​​​​​ട്ടോ​​​​​​​​മ​​​​​​​​ൻ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ൾ ആ​​​​​​​​ധി​​​​​​​​പ​​​​​​​​ത്യം നേ​​​​​​​​ടി. 1453ൽ ​​​​​​​​ഓ​​​​​​​​ട്ടോ​​​​​​​​മ​​​​​​​​ൻ സു​​​​​​​​ൽ​​​​​​​​ത്താ​​​​​​​​ൻ മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ൻ ബൈ​​​​​​​​സ​​​​​​​​ന്‍റൈ​​​​​​​​ൻ സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്തു. അ​​​​​​​​ങ്ങ​​​​​​​​നെ​​​​​​​​യാ​​​​​​​​ണ് ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ഏ​​​​​​​​ഷ്യാ​​​​​​​​ മൈ​​​​​​​​ന​​​​​​​​ർ ഇ​​​​​​​​സ്‌ലാ​​​​​​​​മി​​​​​​​​ക തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യാ​​​​​​​​യി​​​​​​​​ത്തീ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്.

തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യു​​​​​​​​ടെ ശ്ലൈ​​​​​​​​ഹി​​​​​​​​ക പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യം

വ​​​​​​​​ള​​​​​​​​രെ അ​​​​​​​​പ്പ​​​​​​​​സ്തോ​​​​​​​​ലി​​​​​​​​ക​​​​​​​​ പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യ​​​​​​​​മു​​​​​​​​ള്ള രാ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​ണ് തു​​​​​​​​ർ​​​​​​​​ക്കി. അ​​​​​​​​പ്പ​​​​​​​​സ്തോ​​​​​​​​ല​​​​​​​​ പ്ര​​​​​​​​മു​​​​​​​​ഖ​​​​​​​​നാ​​​​​​​​യ വി​​​​​​ശു​​​​​​ദ്ധ ​​പ​​​​​​​​ത്രോ​​​​​​​​സാ​​​​​​​​ണ് അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ്ഥാ​​​​​​​​പ​​​​​​​​ക​​​​​​​​ൻ. ഹേ​​​​​​​​റോ​​​​​​​​ദേ​​​​​​​​സ് അ​​​​​​​​ഗ്രി​​​​​​​​പ്പ​​​​​​​​യു​​​​​​​​ടെ കാ​​​​​​​​ല​​​​​​​​ത്ത് എഡി 43ലാ​​​​​​​​ണ് ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ ജ​​​​​​​​യി​​​​​​​​ൽ​​​​​​​​വാ​​​​​​​​സ​​​​​​​​ശേ​​​​​​​​ഷം (അ​​​​​​​​പ്പ. പ്ര​​​​​​​​വ. 12) അ​​​​​​​​ദ്ദേ​​​​​​​​ഹം സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ പ്ര​​​​​​​​ഘോ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് പോ​​​​​​​​കു​​​​​​​​ന്ന​​​​​​​​ത്. വിശുദ്ധ ​​​​​​​​പൗ​​​​​​​​ലോ​​​​​​​​സി​​​​​​​​ന്‍റെ പ്രേ​​​​​​​​ഷി​​​​​​​​ത​​​​​​​​യാ​​​​​​​​ത്ര​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും കേ​​​​​​​​ന്ദ്രം തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യി​​​​​​​​ലെ താ​​​​​​​​ർ​​​​​​​​സൂ​​​​​​​​സി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹം ജ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ പ്രേ​​​​​​​​ഷി​​​​​​​​ത​​​​​​​​യാ​​​​​​​​ത്ര​​​​​​​​ക​​​​​​​​ളി​​​​​​​​ൽ (എഡി 45-48, 50-52, 53-58) അ​​​​​​​​ദ്ദേ​​​​​​​​ഹം പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ച സ്ഥ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യി​​​​​​​​ലെ ലി​​​​​​​​ക്കോ​​​​​​​​ണി​​​​​​​​യ, പി​​​​​​​​സീ​​​​​​​​ദി​​​​​​​​യ, ഫ്രീ​​​​​​​​ജി​​​​​​​​യ, ഗ​​​​​​​​ലാ​​​​​​​​ത്തി​​​​​​​​യ, എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സ്, ത്രോ​​​​​​​​വാ​​​​​​​​സ് എ​​​​​​​​ന്നി​​​​​​​​വ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു. പൗ​​​​​​​​ലോ​​​​​​​​സ് സ്ഥാ​​​​​​​​പി​​​​​​​​ച്ച ഏ​​​​​​​​ഴ് സ​​​​​​​​ഭ​​​​​​​​ക​​​​​​​​ൾ (വെ​​​​​​​​ളി​​​​​​​​പാ​​​​​​​​ട് 1, 2 അ​​​​​​​​ധ്യാ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ) ഏഷ്യാ​​​​​​​​മൈ​​​​​​​​ന​​​​​​​​റി​​​​​​​​ലെ ഗ്രീ​​​​​​​​ക്ക് സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന പെ​​​​​​​​ർ​​​​​​​​ഗ​​​​​​​​മും, തി​​​​​​​​യ​​​​​​ത്തീ​​​​​​റ, സാ​​​​​​​​ർ​​​​​​​​ദി​​​​​​​​സ്, ഫി​​​​​​​​ല​​​​​​​​ാഡെ​​​​​​​​ൽ​​​​​​​​ഫി​​​​​​​​യ, സ്മി​​​​​​​​ർ​​​​​​​​ണ, എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സ്, ല​​​​​​​​വൊ​​​​​​​​ദി​​​​​​​​ക്കി​​​​​​​​യ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. വിശുദ്ധ ​​​​​​​​പൗ​​​​​​​​ലോ​​​​​​​​സി​​​​​​​​ന്‍റെ ഗ​​​​​​​​ലാ​​​​​​​​ത്തി​​​​​​​​യ​​​​​​​​ർ​​​​​​​​ക്കും എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്കും കൊ​​​​​​​​ളോസൂ​​​​​​​​സു​​​​​​​​കാ​​​​​​​​ർ​​​​​​​​ക്കു​​​​​​​​മു​​​​​​​​ള്ള ലേ​​​​​​​​ഖ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ ഏ​​​​​​​​ഷ്യാ​​​​​​​​ മൈ​​​​​​​​ന​​​​​​​​റി​​​​​​​​ലെ ഈ ​​​​​​​​സ്ഥ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ സ​​​​​​​​ഭ​​​​​​​​ക​​​​​​​​ളെ ഉ​​​​​​​​ദ്ദേ​​​​​​​​ശി​​​​​​​​ച്ച് ര​​​​​​​​ചി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​യാ​​​​​​​​ണ്. വിശുദ്ധ ​​​​​​​​യോ​​​​​​​​ഹ​​​​​​​​ന്നാ​​​​​​​​ൻ ശ്ലീ​​​​​​​​ഹാ​​​​​​​​യു​​​​​​​​ടെ സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​രം​​​​​​​​ഗം എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ട്രാ​​​​​​​​ജ​​​​​​​​ൻ ച​​​​​​​​ക്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യു​​​​​​​​ടെ കാ​​​​​​​​ല​​​​​​​​ത്ത് എഡി 100ൽ ​​​​​​​​വിശുദ്ധ ​​​​​​​​യോ​​​​​​​​ഹ​​​​​​​​ന്നാ​​​​​​​​ൻ എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സി​​​​​​​​ൽ മ​​​​​​​​രി​​​​​​​​ച്ച് അ​​​​​​​​വി​​​​​​​​ടെ സം​​​​​​​​സ്ക​​​​​​​​രി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു.

സ​​​​​​​​ഭാ ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളും പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളും

സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ ആ​​​​​​​​ദ്യ​​​​​​​​നൂ​​​​​​​​റ്റാ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ മൂ​​​​​​​​ന്നു സ​​​​​​​​ഭാ​​​​​​​​ കേ​​​​​​​​ന്ദ്ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ (Tetrarchy) ഒ​​​​​​​​ന്നാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ന്ത്യോ​​​​​​​​ക്യാ. കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ റോ​​​​​​​​മാ​​​​​​​​ സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​വും അ​​​​​​​​ന്ത്യോ​​​​​​​​ക്യാ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ബിസി 300ൽ ​​​​​​​​ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച ഈ ​​​​​​​​പ​​​​​​​​ട്ട​​​​​​​​ണം പേ​​​​​​​​ർ​​​​​​​​ഷ്യ​​​​​​​​ൻ സെ​​​​​​​​ലൂ​​​​​​​​സി​​​​​​​​ഡ് വം​​​​​​​​ശ​​​​​​​​ത്തി​​​​​​​​ന്‍റെ ആ​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ബി​​​​​​​​സി 63ലാ​​​​​​​​ണ് റോ​​​​​​​​മാ​​​​​​​​ക്കാ​​​​​​​​ർ ഇ​​​​​​​​തു പി​​​​​​​​ടി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ക്രി​​​​​​​​സ്ത്വ​​​​​​​​ബ്ദം നാ​​​​​​​​ലാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ലാ​​​​​​​​ണ് അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ ദൈ​​​​​​​​വ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പീ​​​​​​​​ഠം ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ല​​​​​​​​ക്സാ​​​​​​​​ൻ​​​​​​ഡ്രി​​​​​​​​യ​​​​​​​​ൻ ദൈ​​​​​​​​വ​​​​​​​​ശാ​​​​​​​​സ്ത്ര​​​​​​​​പീ​​​​​​​​ഠ​​​​​​​​വു​​​​​​​​മാ​​​​​​​​യി യോ​​​​​​​​ജി​​​​​​​​ക്കാ​​​​​​​​ത്ത ത​​​​​​​​ന​​​​​​​​താ​​​​​​​​യ ഒ​​​​​​​​രു ബൈ​​​​​​​​ബി​​​​​​​​ൾ വ്യാ​​​​​​​​ഖ്യാ​​​​​​​​ന​​​​​​​​ശൈ​​​​​​​​ലി​​​​​​​​യും ക്രി​​​​​​​​സ്തു​​​​​​​​വി​​​​​​​​ജ്ഞാ​​​​​​​​നീ​​​​​​​​യ​​​​​​​​വും അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ സ്കൂ​​​​​​​​ൾ വി​​​​​​​​ക​​​​​​​​സി​​​​​​​​പ്പി​​​​​​​​ച്ചെ​​​​​​​​ടു​​​​​​​​ത്തു. അ​​​​​​​​തി​​​​​​​​ന്‍റെ ഫ​​​​​​​​ല​​​​​​​​മാ​​​​​​യാ​​​​​​​​ണ് കാ​​​​​​​​ല​​​​​​​​ക്ര​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ സ​​​​​​​​ഭ, അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ റീ​​​​​​​​ത്ത്, അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ ആ​​​​​​​​രാ​​​​​​​​ധ​​​​​​​​ന​​​​​​​​ക്ര​​​​​​​​മം, അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ പ്രാ​​​​​​​​ബ​​​​​​​​ല്യ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. അ​​​​​​​​ന്ത്യോ​​​​​​​​ക്യ എ​​​​​​​​ന്ന പേ​​​​​​​​ര് ചേ​​​​​​​​ർ​​​​​​​​ത്തു​​​​​​​​ള്ള നാ​​​​​​​​ല് ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ ​​പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളും ര​​​​​​​​ണ്ട് അ​​​​​​​​ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളും അ​​​​​​​​ന്ത്യോ​​​​​​​​ക്യ​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ വ്യാ​​​​​​​​പ്തി​​​​​​​​യും ശ​​​​​​​​ക്തി​​​​​​​​യും സ്വാ​​​​​​​​ധീ​​​​​​​​ന​​​​​​​​വും ആ​​​​​​​​ചാ​​​​​​​​ര​​​​​​​​രീ​​​​​​​​തി​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​ണ് കാ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഈ ​​​​​​​​ആ​​​​​​​​റ് പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ൾ- സി​​​​​​​​റി​​​​​​​​യ​​​​​​​​ൻ, മാ​​​​​​​​റോ​​​​​​​​നൈ​​​​​​​​റ്റ്, മെ​​​​​​​​ൽ​​​​​​​​ക്കൈ​​​​​​​​റ്റ്, ലാ​​​​​​​​റ്റി​​​​​​​​ൻ എ​​​​​​​​ന്നീ നാ​​​​​​​​ല് ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളും സി​​​​​​​​റി​​​​​​​​യ​​​​​​​​ൻ ഓ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ഡോ​​​​​​​​ക്സ്, ഗ്രീ​​​​​​​​ക്ക് ഓ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ഡോ​​​​​​​​ക്സ് എ​​​​​​​​ന്നീ ര​​​​​​​​ണ്ട് അ​​​​​​​​ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ പാ​​​​​​​​ത്രി​​​​​​​​യാ​​​​​​​​ർ​​​​​​​​ക്കേ​​​​​​​​റ്റു​​​​​​​​ക​​​​​​​​ളു​​​​​​​​മാ​​​​​​​​ണ്.

തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യി​​​​​​​​ലെ ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ പ്ര​​​​​​​​ധാ​​​​​​​​ന ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​ണ് കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ അ​​​​​​​​ഥ​​​​​​​​വാ ഇ​​​​​​​​സ്റ്റാം​​​​​​​​ബു​​​​​​​​ൾ. ബിസി 600ൽ ​​​​​​​​ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ച്ച ബൈ​​​​​​​​സാ​​​​​​​​ൻ​​​​​​​​സി​​​​​​​​യും (Byzantium) എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഈ ​​​​​​​​പ​​​​​​​​ട്ട​​​​​​​​ണം യൂ​​​​​​​​റോ​​​​​​​​പ്പി​​​​​​​​നെ​​​​​​​​യും ഏ​​​​​​​​ഷ്യ​​​​​​​​യെ​​​​​​​​യും ബ​​​​​​​​ന്ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​ൽ വ​​​​​​​​ള​​​​​​​​രെ ത​​​​​​​​ന്ത്ര​​​​​​​​പ്രാ​​​​​​​​ധാ​​​​​​​​ന്യ​​​​​​​​മു​​​​​​​​ള്ള ഒ​​​​​​ന്നാ​​​​​​ണ്. എ​​​​​​​​ഡി 330ൽ ​​​​​​​​കോ​​​​​​​​ണ്‍സ്റ്റ​​​​​​ന്‍റൈ​​​​​​​​ൻ ഇ​​​​​​​​തി​​​​​​​​നെ കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ റോ​​​​​​​​മാ​​​​​​​​ സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ന്‍റെ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി വി​​​​​​​​പു​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യ​​​​​​​​തു​​​​​​​​ മു​​​​​​​​ത​​​​​​​​ൽ പു​​​​​​​​തി​​​​​​​​യ റോം ​​​​​​​​അ​​​​​​​​ഥ​​​​​​​​വാ കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ (കു​​​​​​​​സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പോ​​​​​​​​ളി​​​​​​​​സ് = കോ​​​​​​​​ണ്‍സ്റ്റന്‍റൈ​​​​​​​​ന്‍റെ പ​​​​​​​​ട്ട​​​​​​​​ണം) എ​​​​​​​​ന്ന​​​​​​​​റി​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ൻ തു​​​​​​​​ട​​​​​​​​ങ്ങി. പി​​​​​​​​ന്നീ​​​​​​​​ട് പ​​​​​​​​തി​​​​​​​​ന​​​​​​​​ഞ്ചാം നൂ​​​​​​​​റ്റാ​​​​​​​​ണ്ടി​​​​​​​​ൽ ഓ​​​​​​​​ട്ടോ​​​​​​​​മ​​​​​​​​ൻ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​ത്തെ ഇ​​​​​​​​സ്റ്റാം​​​​​​​​ബു​​​​​​​​ൾ ആ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത്. വ​​​​​​​​ള​​​​​​​​രെ പ്രാ​​​​​​​​ചീ​​​​​​​​നമായ വാ​​​​​​​​ണി​​​​​​​​ജ്യ, സാം​​​​​​​​സ്കാ​​​​​​​​രി​​​​​​​​ക, തു​​​​​​​​റു​​​​​​​​മു​​​​​​​​ഖ​​​​​​​​പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന​​​​​​​​തി​​​​​​​​ലു​​​​​​​​പ​​​​​​​​രി ഇ​​​​​​​​ത് ഓ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ഡോ​​​​​​​​ക്സ് സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ കേ​​​​​​​​ന്ദ്ര​​​​​​​​വു​​​​​​​​മാ​​​​​​​​ണ്. സാ​​​​​​​​ർ​​​​​​​​വ​​​​​​​​ത്രി​​​​​​​​ക​​​​​​​​ സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ നാ​​​​​​​​ല് സൂ​​​​​​​​ന​​​​​​​​ഹ​​​​​​​​ദോ​​​​​​​​സു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഈ ​​​​​​​​പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​ത്തി​​​​​​​​ൽ ന​​​​​​​​ട​​​​​​​​ന്നി​​​​​​​​ട്ടു​​​​​​​​ള്ള​​​​​​​​ത്. അ​​​​​​​​വ കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ I (381), ​​കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ II (553), കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ III (680-681), കോ​​​​​​​​ണ്‍സ്റ്റാ​​​​​​​​ന്‍റി​​​​​​​​നോ​​​​​​​​പ്പി​​​​​​​​ൾ IV (869) എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ്.

ഒ​​​​​​​​രു​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് റോ​​​​​​​​മാ ​സാ​​​​​​​​മ്രാ​​​​​​​​ജ്യ​​​​​​​​ത്തി​​​​​​​​ലെ നാ​​​​​​​​ലാ​​​​​​​​മ​​​​​​​​ത്തെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​ പ​​​​​​​​ട്ട​​​​​​​​ണ​​​​​​​​മാ​​​​​​​​യ തു​​​​​​​​ർ​​​​​​​​ക്കി​​​​​​​​യി​​​​​​​​ലെ എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സ് വ​​​​​​​​ള​​​​​​​​രെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട ഒ​​​​​​​​രു ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. വിശുദ്ധ ​പൗ​​​​​​​​ലോ​​​​​​​​സ് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ച്ച സ്ഥ​​​​​​​​ലം, അ​​​​​​​​ദ്ദേ​​​​​​​​ഹം സ്ഥാ​​​​​​​​പി​​​​​​​​ച്ച ഏ​​​​​​​​ഴ് സ​​​​​​​​ഭ​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഒ​​​​​​​​ന്ന്, എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സി​​​​​​​​ലെ സ​​​​​​​​ഭ​​​​​​​​യ്ക്കു​​​​​​​​ള്ള പൗ​​​​​​​​ലോ​​​​​​​​സി​​​​​​​​ന്‍റെ ലേ​​​​​​​​ഖ​​​​​​​​നം ഇ​​​​​​​​തെ​​​​​​​​ല്ലാം എ​​​​​​​​ഫേ​​​​​​​​സൂ​​​​​​​​സി​​​​​​​​ന്‍റെ ക്രൈ​​​​​​​​സ്ത​​​​​​​​വ​​​​​​​​പാ​​​​​​​​ര​​​​​​​​ന്പ​​​​​​​​ര്യം തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു. ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ മൂ​​​​​​​​ന്നാ​​​​​​​​മ​​​​​​​​ത്തെ സാ​​​​​​​​ർ​​​​​​​​വ​​​​​​​​ത്രി​​​​​​​​ക ​​​​​​​​സൂ​​​​​​​​ന​​​​​​​​ഹ​​​​​​​​ദോ​​​​​​​​സ് (431ൽ) ​​​​​​​​ന​​​​​​​​ട

District News

ക്രൈ​​​​​സ്ത​​​​​വ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ-​​​​​വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ള്‍ സം​​​​​ര​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​ണം: ഓ​​​​​ള്‍ ഇ​​​​​ന്ത്യാ കാ​​​​​ത്ത​​​​​ലി​​​​​ക് യൂ​​​​​ണി​​​​​യ​​​​​ന്‍

 

കോ​​​​​ട്ട​​​​​യം: ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ല്‍കു​​​​​ന്ന ക്രൈ​​​​​സ്ത​​​​​വ ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ള്‍ സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​ന്‍ സ​​​​​ര്‍ക്കാ​​​​​ര്‍ ത​​​​​യാ​​​​​റാക​​​​​ണ​​​​​മെ​​​​​ന്ന് ഓ​​​​​ള്‍ ഇ​​​​​ന്ത്യാ കാ​​​​​ത്ത​​​​​ലി​​​​​ക് യൂ​​​​​ണി​​​​​യ​​​​​ന്‍. നേ​​​​​തൃ​​​​​സ​​​​​മ്മേ​​​​​ള​​​​​നം സം​​​​​സ്ഥാ​​​​​ന ചെ​​​​​യ​​​​​ര്‍മാ​​​​​ന്‍ അ​​​​​ല്‍ഫോ​​​​​ന്‍സ് പെ​​​​​രേ​​​​​ര ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. വ​​​​​ര്‍ക്കിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ് ആ​​​​​ന്‍റ​​​​​ണി അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.


ജ​​​​​ന​​​​​റ​​​​​ല്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി ബാ​​​​​ബു അ​​​​​ത്തി​​​​​പ്പൊ​​​​​ഴി​​​​​യി​​​​​ല്‍, സി.​​​​​ജെ. ജ​​​​​യിം​​​​​സ്, ഫ്രാ​​​​​ന്‍സി ആ​​​​​ന്‍റ​​​​​ണി, തോ​​​​​മ​​​​​സ് തേ​​​​​വ​​​​​ര​​​​​ത്ത്, ക​​​​​ല്ല​​​​​ട ദാ​​​​​സ്, സൈ​​​​​ബി അ​​​​​ക്ക​​​​​ര, പ്ര​​​​​ഫ. ജെ. ​​​​​ജേ​​​​​ക്ക​​​​​ബ്, ജോ​​​​​സ് കു​​​​​രി​​​​​ശി​​​​​ങ്ക​​​​​ല്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

District News

യാ​​ക്കോ​​ബാ​​യ സ​​ഭ ഭ​​ദ്രാ​​സ​​ന പ്രാർഥനാസമാജം സി​​ല്‍​വ​​ര്‍ ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​നം

കോ​​ട്ട​​യം: യാ​​ക്കോ​​ബാ​​യ സ​​ഭ ഭ​​ദ്രാ​​സ​​ന പ്രാ​​ര്‍​ഥ​​നാ സ​​മാ​​ജം സി​​ല്‍​വ​​ര്‍ ജൂ​​ബി​​ലി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​വും ധ്യാ​​ന​​സം​​ഗ​​മ​​വും എ​​പ്പി​​സ്‌​​കോ​​പ്പ​​ല്‍ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി തോ​​മ​​സ് മാ​​ര്‍ തിമോ​​ത്തി​​യോ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കു​​ര്യാ​​ക്കോ​​സ് മാ​​ര്‍ ക്ലി​​മീ​​സ് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി.

ഭ​​ദ്രാ​​സ​​ന സെ​​ക്ര​​ട്ട​​റി ഫാ. ​​ഷൈ​​ജു ജോ​​സ് ചെ​​ന്നി​​ക്ക​​ര, തോ​​മ​​സ് ഇ​​ട്ടി കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ കു​​ന്ന​​ത്തൈ​​യ്യേ​​ട്ട്, എ. ​​തോ​​മ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ വേ​​ങ്ക​​ട​​ത്ത്, ഫാ. ​​സാ​​മൂ​​വേ​​ല്‍ ടി. ​​വ​​ര്‍​ഗീ​​സ്, ഫാ. ​​കു​​ര്യ​​ന്‍ മാ​​ത്യു വ​​ട​​ക്കേ​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

അ​​മ്പ​​താം വ​​ര്‍​ഷ പൗ​​രോ​​ഹി​​ത്യ ജൂ​​ബി​​ലി ആ​​ച​​രി​​ക്കു​​ന്ന തോ​​മ​​സ് മാ​​ര്‍ തിമോ​​ത്തി​​യോ​​സ് സ്നേ​​ഹ ഉ​​പ​​ഹാ​​രം ന​​ല്‍​കി. കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പ സ്ഥാ​​നം ല​​ഭി​​ച്ച വേ​​ങ്ക​​ട​​ത്ത് തോ​​മ​​സ് കോ​​ര്‍​എ​​പ്പി​​സ്‌​​കോ​​പ്പാ​​യെ​​യും പ്രാ​​ര്‍​ഥ​​നാ സ​​മാ​​ജം ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​പി.​​ടി. തോ​​മ​​സ് പ​​ള്ളി​​യ​​മ്പി​​ല്‍, 25 വ​​ര്‍​ഷ ശു​​ശ്രൂ​​ഷ ചെ​​യ്ത ഭ​​ദ്രാ​​സ​​ന അ​​ല്‍​മാ​​യ സു​​വി​​ശേ​​ഷ​​ക​​ന്‍ ബ്ര​​ദ​​ര്‍ സ​​ണ്ണി പോ​​ട്ടേ​​ത്ത​​റ എ​​ന്നി​​വ​​ര്‍​ക്ക് ഉ​​പ​​ഹാ​​രം ന​​ല്‍​കി ആ​​ദ​​രി​​ച്ചു.

ഫാ. ​​കു​​ര്യ​​ന്‍ മാ​​ത്യു വ​​ട​​ക്കേ​​പ്പ​​റ​​മ്പി​​ല്‍, ഫാ. ​​ജോ​​ര്‍​ജ് ക​​രി​​പ്പാ​​ല്‍, ഫാ. ​​എ​​ബി ജോ​​ണ്‍ കു​​റി​​ച്ചി​​മ, ഫാ. ​​സോ​​ബി​​ന്‍ ഏ​​ലി​​യാ​​സ് അ​​റ​​യ്ക്ക​​ലൊ​​ഴ​​ത്തി​​ല്‍, ഫാ. ​​വി​​പി​​ന്‍ വെ​​ള്ളാ​​പ്പ​​ള്ളി, ഫാ. ​​എ​​മി​​ല്‍ വ​​ര്‍​ഗീ​​സ് വേ​​ലി​​ക്ക​​ക​​ത്ത്, ഫാ. ​​അ​​ല​​ക്സ് ഫി​​ലി​​പ്പ് ക​​ട​​വും​​ഭാ​​ഗം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

International

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക്രി​സ്തീ​യ വി​ശ്വാ​സം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ കൊ​റി​യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ

​​​​​സി​​​​​യൂ​​​​​ൾ: ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന ഐ​​​​​ക്യു ഉ​​​​​ള്ള വ്യ​​​​​ക്തി​​​​​യാ​​​​​യി അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​ൻ ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​ൻ ഡോ. ​​​​​യം​​​​​ഗ്ഹൂ​​​​​ൺ കിം ​​​​​സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ ത​​​​​ന്‍റെ ക്രി​​​​​സ്തു​​​​​വി​​​​​ശ്വാ​​​​​സം പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ 17ന് ​​​​​എ​​​​​ക്സ് പ്ലാ​​​​​റ്റ്ഫോ​​​​​മി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് 36കാ​​​​​ര​​​​​നാ​​​​​യ കിം ​​​​​ത​​​​​ന്‍റെ ക്രൈ​​​​​സ്ത​​​​​വ വി​​​​​ശ്വാ​​​​​സം പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. “ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന ഐ​​​​​ക്യു റി​​​​​ക്കാ​​​​ർ​​​​​ഡു​​​​ട​​​​​മ എ​​​​​ന്ന​​​​​നി​​​​​ല​​​​​യി​​​​​ൽ, യേ​​​​​ശു​​​​​ക്രി​​​​​സ്തു ദൈ​​​​​വ​​​​​വും വ​​​​​ഴി​​​​​യും സ​​​​​ത്യ​​​​​വും ജീ​​​​​വ​​​​​നു​​​​​മാ​​​​​ണെ​​​​​ന്ന് ഞാ​​​​​ൻ വി​​​​​ശ്വ​​​​​സി​​​​​ക്കു​​​​​ന്നു” ​​​​​എ​​​​​ന്നാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം എ​​​​​ഴു​​​​​തി​​​​​യ​​​​​ത്.
അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഈ ​​​​​പോ​​​​​സ്റ്റ് ആ​​​​​ഗോ​​​​​ള​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ഏ​​​​​റെ ശ്ര​​​​​ദ്ധി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. വ്യാ​​​​​ഴാ​​​​​ഴ്ച​​​​​വ​​​​​രെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പോ​​​​​സ്റ്റ് ക​​​​​ണ്ട​​​​​ത് എ​​​​ക്സ് ഉ​​​​ട​​​​മ​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​​പ്ര​​​​മു​​​​ഖ​​​​നു​​​​മാ​​​​യ ഇ​​​​ലോ​​​​ൺ മ​​​​സ്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ ഒ​ന്ന​ര കോ​ടി​യോ​ളം ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണ്. ത​​​​​ന്‍റെ എ​​​​​ക്സ് പോ​​​​​സ്റ്റി​​​​​നു ല​​​​​ഭി​​​​​ച്ച വ​​​​​ൻ ജ​​​​​ന​​​​​പ്രീ​​​​​തി​​​​​യോ​​​​​ടു പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച് 19ന് ​​​​​എ​​​​​ക്‌​​​​​സി​​​​​ൽ പ​​​​​ങ്കു​​​​​വ​​​​​ച്ച മ​​​​​റ്റൊ​​​​​രു പോ​​​​​സ്റ്റി​​​​​ൽ, “ഈ ​​​​​അ​​​​​വ​​​​​സ​​​​​രം ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് നി​​​​​ര​​​​​വ​​​​​ധി ആ​​​​​ത്മാ​​​​​ക്ക​​​​​ളെ ഞാ​​​​ൻ യേ​​​​ശു​​​​വി​​​​​ലേ​​​​​ക്ക് ന​​​​​യി​​​​​ക്കു”​​​​മെ​​​​​ന്ന് കിം ​​​​​പ​​​​​റ​​​​​ഞ്ഞു. ക​​​​​ഴി​​​​​ഞ്ഞ ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ “ദൈ​​​​​വം ഉ​​​​​ണ്ട്. 100%” എ​​​​​ന്നു കിം ​​​​​എ​​​​ക്സ് പോ​​​​സ്റ്റി​​​​ൽ എ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു.
മ​​​​​നു​​​​​ഷ്യ​​​​​ബു​​​​​ദ്ധി​​​​​യു​​​​​ടെ അ​​​​​ള​​​​​വു​​​​​കോ​​​​​ലാ​​​​​യ ഐ​​​​​ക്യു അ​​​​​ഥ​​​​​വാ Intelligence Quotient ഇ​​​​​തു​​​​​വ​​​​​രെ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ള്ള​​​​​തി​​​​​ൽ വ​​​​​ച്ച് ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന​​​​ത് (276) ത​​​​​നി​​​​​ക്കാ​​​​​ണെ​​​​​ന്ന് യം​​​​​ഗ്ഹൂ​​​​​ൺ കിം ​​​​​അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ന്നു. ഗി​​​​​ഗാ സൊ​​​​​സൈ​​​​​റ്റി, മെ​​​​​ൻ​​​​​സ, വേ​​​​​ൾ​​​​​ഡ് മെ​​​​​മ്മ​​​​​റി ചാ​​​​​മ്പ്യ​​​​​ൻ​​​​​ഷി​​​​​പ്പു​​​​​ക​​​​​ൾ, വേ​​​​​ൾ​​​​​ഡ് മെ​​​​​മ്മ​​​​​റി സ്പോ​​​​​ർ​​​​​ട്സ് കൗ​​​​​ൺ​​​​​സി​​​​​ൽ, ഔ​​​​​ദ്യോ​​​​​ഗി​​​​​ക ലോ​​​​​ക റി​​​​​ക്കോ​​​​​ർ​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ൾ ലോ​​​​​ക​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന ഐ​​​​​ക്യു റി​​​​​ക്കാ​​​​ർ​​​​​ഡ് ഉ​​​​​ട​​​​​മ​​​​​യെ​​​​​ന്ന കി​​​​​മ്മി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.
ദ​​​​​ക്ഷി​​​​​ണ കൊ​​​​​റി​​​​​യ​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യു​​​​​ള്ള സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ന്യൂ​​​​​റോ​​​​​സ്റ്റോ​​​​​റി​​​​​യു​​​​​ടെ സ്ഥാ​​​​​പ​​​​​ക​​​​​നും സി​​​​​ഇ​​​​​ഒ​​​​​യു​​​​​മാ​​​​​ണ് കിം. ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ് സി​​​​​ഗ്‌​​​​​മ ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ സ്ഥാ​​​​​പി​​​​​ച്ച അ​​​​​ദ്ദേ​​​​​ഹം, ശാ​​​​​സ്ത്രീ​​​​​യ പു​​​​​രോ​​​​​ഗ​​​​​തി പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന ലൈ​​​​​ഫ് ബോ​​​​​ട്ട് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ ബോ​​​​​ർ​​​​​ഡി​​​​​ലും അം​​​​​ഗ​​​​​മാ​​​​​ണ്. ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ചി​​​​​ന്ത​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​വും, വൈ​​​​​ജ്ഞാ​​​​​നി​​​​​ക വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​വും നേ​​​​​തൃ​​​​​ത്വ​​​​​വും തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​വി​​​​​ധ സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ളി​​​​​ൽ ഓ​​​​​ണ​​​​​റ​​​​​റി പ്ര​​​​​ഫ​​​​​സ​​​​​റു​​​​​മാ​​​​​ണ് ഡോ. ​​​​​യം​​​​​ഗ്ഹൂ​​​​​ൺ കിം.

Latest News

Corehub Up